ന്യൂഡൽഹി • രാജ്യത്ത് ഒരാളെ എംപോക്സ് (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപോക്സ് ബാധിച്ചെന്നു സംശയിക്കുന്ന യുവാവിനു രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം നടപടി സ്വീകരിച്ചെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചാൽ ഇന്ത്യയിലെ ആദ്യ എംപോക്സ് കേസായി ഇതു മാറും.
“എംപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യത്തുനിന്ന് എത്തിയ യുവാവിനു രോഗലക്ഷണങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അസുഖമുണ്ടെന്ന സംശയത്താൽ രോഗിയെ ആശുപ്രതിയിൽ ഐസലേറ്റ് ചെയ്തിരിക്കുകയാണ്.
നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എംപോക്സിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി സാംപിളുകൾ പരിശോധിക്കുന്നുണ്ട്.” കേന്ദ്രം അറിയിച്ചു.
അനാവശ്യ ആശങ്ക വേണ്ടെന്നും ഇത്തരം ഒറ്റപ്പെട്ട കേസുകളെ നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം എംപോക്സിനെ രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2022 ജനുവരി മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 120ലേറെ രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 220ലേറെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.