രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈ ഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി അവകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി. ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഉടമകള്‍ ഇല്ലാതെ കിടക്കുന്നത്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട്
മുംബൈ : രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി അവകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി. നിഷ്‌ക്രീയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 12,000 കോടി രൂപയോളമാണ്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
മിക്കപ്പോഴും അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ച അക്കൗണ്ടുകളാ ണ്. പിന്തുടര്‍ച്ച അവകാശിക്ക് ഈ നിക്ഷേപത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത താണ് ഇവ അനാഥമായി പോകുവാന്‍ ഒരു കാരണം. രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാത്ത സേ വിങ്‌സ് ബാങ്ക് അക്കൗണ്ടുകളും നിഷ്‌ക്രിയ അക്കൗണ്ടുകളായി കണക്കാക്കും.
നിഷ്‌ക്രീയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 12,000 കോടി രൂപയോള മാണ്. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ അവകാശികള്‍ എത്താതെ കിടക്കുന്നത് 15,167 കോടി രൂപയാണ്. മ്യൂച്ചല്‍ ഫണ്ടുകളില്‍ 17,880 കോടി രൂപയും പ്രൊവിഡന്റ് ഫണ്ടില്‍ 26,497 കോടി രൂപ യും നിഷ്‌ക്രീയമായ ബാങ്ക് അക്കൗണ്ടുകളില്‍ 18381 കോടി രൂപയും വരും.
രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഡോര്‍മെന്റ് ആവുന്നത്. അക്കൗണ്ട് ഉടമ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും നല്‍കി അവ കാശിക്ക് ഇതിലെ തുക കൈപ്പറ്റാം. അവകാശികളുടെ പേര് നല്‍കിയിട്ടില്ലെങ്കില്‍ 25000 രൂപ യ്ക്ക് മുകളിലുള്ള തുകയാണെങ്കില്‍ കോടതിയില്‍ നിന്ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് വേണം.
അവകാശികള്‍ ഇല്ലാതെ പത്ത് വര്‍ഷത്തിലധികമായി കിടക്കുന്ന പണം നിക്ഷേപക ബോധവത്ക രണ ഫണ്ടിലേക്ക് മാറ്റും. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലും അവകാശികള്‍ എത്താതെ വലിയ തുകയാണ് കിടക്കുന്നത്.
ഇന്‍ഷൂറന്‍സ് പോളിസി എടുത്തത് ബന്ധുക്കളെ അറിയിക്കാതെയോ പോളിസി തുക ക്ലെയിം ചെ യ്യാന്‍ ബന്ധുക്കള്‍ മറന്ന് പോവുകയോ ചെയ്യുന്നതാണ് ഇവിടെ വിനയാവുന്നത്. പോളിസി ഉടമയു ടെ പാന്‍ നമ്പറും പോളിസി നമ്പറും പേരും ജനന തിയതിയും നല്‍കിയാല്‍ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് അറിയാനാവും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.