രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും കിതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നാലു മാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ ന്ന പ്രതിദിന സംഖ്യയാണിത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1892 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും കിതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58, 097പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നാലു മാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യ യാണിത്. 534പേര്‍ മരിച്ചു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1892 ആയി. മൂന്നാം തരംഗമെന്ന് വ്യക്തമാക്കുംവിധം രാജ്യത്ത് പ്രതിദി ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ ക ര്‍ഫ്യൂവിലേക്ക്.
മഹാരാഷ്ട്രയിലും ബംഗാളിലും കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 18,466പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ സ ജീവ രോഗികളുടെ എണ്ണം 66,308 ആയി.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം 653 ആയി. 259 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് മുംബൈയിലാ ണ് കൂടുതല്‍ കോവിഡ്, ഒമിക്രോണ്‍ രോഗികളുള്ളത്. ബംഗാളില്‍ 9,073 പേര്‍ക്കാണ് കോവിഡ് സ്ഥിരീ ക രിച്ചത്. 3,768 പേര്‍ രോഗമുക്തി നേടി. 16 പേര്‍ മരിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ പറ ഞ്ഞു. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേ ണ്ടിവരു മെന്നും മേയര്‍ പറഞ്ഞു.
ഡല്‍ഹിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധി തരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പഞ്ചാ ബിന് പിന്നാലെ ബിഹാറും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീ ണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിചെക്ക് പോപോസ്‌ററുകളില്‍ പരി ശോധന കര്‍ശനമാക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ആര്‍.ടി.പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു.
ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു, മുംബൈ ലോക്ക്ഡൗണിലേക്ക്
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം സജീവമായി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്പൂര്‍ ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.
വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറ ച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. അവശ്യ സര്‍വീസുക ളില്‍ ഉള്ള ജീവ നക്കാര്‍ ഒഴികെയുള്ള വര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.