ആദ്യ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 98,000 മായി ഉയര്‍ന്നത് പതിനായിരത്തി ലെത്തിക്കാന്‍ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം രോഗികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ് നീതി ആയോഗിലെ വിദഗ്ധ സമിതിയുടെ കണക്കുകൂട്ടല്‍
ന്യൂഡല്‍ഹി : രാജ്യത്ത് അതിതീവ്രമായ കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്ന് നീതി ആയോഗിന്റെ വിലയിരുത്തല്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് ഈ മാസം കുത്തനെ ഉയര്‍ന്നുവെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 98,000 മായി ഉയര്‍ന്നത് പതിനായിരത്തി ലെ ത്തിക്കാന്‍ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം രോഗികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ് നീതി ആയോഗിലെ വിദഗ്ധ സമിതിയുടെ കണക്കുകൂട്ടല്‍.
തിങ്കളും ചൊവ്വയും കോവിഡ് പ്രതിദന രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിനു മുകളിലെത്തിയ ശേഷം ഇന്നലെ 3.62 ലക്ഷമായി ഉയര്‍ന്നു. ഇന്ന് നേരിയ കുറവുണ്ടായത് ആശ്വാസമായെങ്കിലും മരണനിരക്കില്‍ മാറ്റമുണ്ടായില്ല. ഇന്ന് നാലായിരം മരണം സ്ഥിരീകരിച്ചു.3,43,144 പേര്‍ക്കാണ് ഇന്ന് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ കോവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്നാണ് നീതി ആയോ ഗിലെ വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തരംഗം നിയന്ത്രിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും പോസിറ്റിവിറ്റി റേറ്റ് കുറയാതെ പ്രാദേശിക നിയന്ത്രണം പിന്‍വലി ക്കരുതെന്നും നീതി ആയോഗ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദേശീയ പോസിറ്റിവിറ്റി റേറ്റ് കുറയുന്നത് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാന്‍ കഴിയാത്തതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍. ഡിസംബറോടെ വാക്‌സിനേഷന്‍ പരമാവധി ആളുകളിലെത്താതെ മറ്റു മാര്‍ഗ മില്ല. അപ്പോഴും മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്നു. ഈ വര്‍ഷവും സ്‌കൂളുകള്‍ തുറക്കാനാകും എന്ന പ്രതിക്ഷ ഇപ്പോള്‍ സര്‍ക്കാരിലെ വിദഗ്ധര്‍ക്കില്ല.
ഏപ്രിലില്‍ 0.7 ശതമാനമായിരുന്ന കേസ് ഫറ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍) മേയ് തുടക്കത്തില്‍ 1.1 ശത മാനമായി മരണസംഖ്യ ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കേസുകള്‍ കുറയുമ്പോള്‍ കര്‍ ണ്ണാടകത്തിലും കേരളത്തിലും മാറ്റമില്ലാതെ തുടരുകയാണ്. പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തില്‍ 18.3 ശതമാനമായി കുറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.