രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടക്കുന്നത്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖ പ്പെടുത്തിയത്. ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. 24 മണിക്കൂറിനിടെ 2812 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണ സംഖ്യ 1,95,123 ആയി. അതേസമയം 2,19,272 പേര്‍ കോവിഡ് മുക്തരായി.
18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമായി രിക്കും എന്ന മാര്‍ഗനിര്‍ദേശം വിവാദമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതേത്തുടര്‍ന്ന്് മണിക്കൂറുകള്‍ക്കകം കേന്ദ്ര ആരോഗ്യ മന്ത്രാ ലയം നിര്‍ദേശം തിരുത്തി. സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളി ലും രജിസ്റ്റര്‍ ചെയ്യാമെന്ന് തിരുത്തിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
എന്നാല്‍ മെയ് ഒന്നിന് ആരംഭിക്കേണ്ട വാക്‌സിനേഷനുള്ള വാക്‌സിന്‍ സമയബന്ധിതമായി ലഭിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍. ഇതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. അതോടൊപ്പം തന്നെ ഓക്‌സിജനും ക്രെയോജനിക് ടാങ്കറുകളും ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.