ജലന്ധറില്‍ കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരനിലാണ് രോഗം കണ്ടെത്തിയത്.സിവില്‍ ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് കേസ് വെളിപ്പെടുത്തിയത്
ജലന്ധര്‍ : രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ്.പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റി പ്പോര്‍ട്ട് ചെയ്തത്. നേരത്തെ രാജസ്ഥാനില്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരുന്നു. ജലന്ധറില്‍ കോവി ഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരനിലാണ് രോഗം കണ്ടെത്തിയത്.സിവില്‍ ആശുപ ത്രിയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് കേസ് വെളിപ്പെ ടുത്തിയത്.
രാജസ്ഥാനില്‍ 34കാരനാണ് രാജ്യത്ത് ആദ്യം ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു നാളായി കോവിഡ് ബാധിച്ച് ചികിത്സയിലായി രുന്നു ഇയാള്‍. ശ്വാസകോശത്തെ ബാധിക്കുന്ന ആ സ്പര്‍ഗില്ലോസിസ് ഫംഗസ് അണുബാധയാണ് ഇയാളില്‍ കണ്ടെത്തിയത്. പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കി ലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.
മാര്‍ച്ചില്‍ രാജ്യത്തുണ്ടായ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബ്ലാക്ക് ഫംഗ സ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെ യ്തു തുടങ്ങിയത്. അതിന് പിന്നാലെയാണ് ഗ്രീന്‍ ഫംഗസ് കേസുകളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതും, മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീന്‍ ഫംഗസ് രോഗിയെ അപകടാവസ്ഥയിലാക്കുന്നത്. രാജ്യത്ത് ഇതിനോടകം 31,000 ത്തിലധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതില്‍ 2,100 പേര്‍ മര ണമടയു കയും ചെയ്തിട്ടുണ്ട്.
വീടിനകത്തും പുറത്തും കാണപ്പെടുന്ന ആസ്പര്‍ജില്ലസ് എന്ന സാധാരണ പൂപ്പല്‍ മൂലമാണ് ഗ്രീന്‍ ഫംഗസ് അണുബാധ ഉണ്ടാകുന്നത്. ദുര്‍ബ ലമായ രോഗപ്രതിരോധ ശേഷിയോ ശ്വാസകോശ സം ബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ക്ക് ഗ്രീന്‍ ഫംഗസ് പിടിപെടാനുള്ള സാധ്യത കൂടുത ലാണെന്ന് യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഭിപ്രായപ്പെടുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.