India

രാജ്യത്തെ കോവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിരക്കിൽ 2.15%.

ന്യൂഡൽഹി : ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് 19 മരണനിരക്ക് ആണ് രാജ്യത്ത്  രേഖപ്പെടുത്തുന്നത് തുടരുന്നു . രാജ്യത്തെ കോവിഡ് മരണനിരക്ക് (case fatality rate)  ആദ്യ ലോക്ക് ഡൌൺ  മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.15 ശതമാനം ഇന്ന് രേഖപ്പെടുത്തി. ജൂൺ പകുതിയോടെ ഉള്ള  3.33 ശതമാനം എന്ന നിലയിൽ നിന്നാണ് തുടർച്ചയായുള്ള കുറവ് രേഖപ്പെടുത്തിയത്.
പരിശോധന,  രോഗം ഉള്ളവരെ കണ്ടെത്തൽ, ചികിത്സ (ടെസ്റ്റ് , ട്രാക്ക് , ട്രീറ്റ് ) എന്നിവയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപന പ്രവർത്തനങ്ങളാണ് മരണനിരക്ക് കുറയാൻ ഇടയാക്കിയത്. നിരന്തരമുള്ള പരിശോധനകളിലൂടെ,  തുടക്കത്തിലേ  രോഗനിർണയം നടത്താനാവുന്നതും  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഫലപ്രദമായ ചികിത്സ നൽകാനാവുന്നതുമാണ്  തുടർച്ചയായി രാജ്യത്ത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്നത്.
ഇതുകൂടാതെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളും സമഗ്രമായ സുരക്ഷാ നയവും പരിശോധനകളും ക്ലിനിക്കൽ മാനേജ്‌മന്റ് പ്രോട്ടോകോളുകളും  പ്രതിദിനം മുപ്പതിനായിരത്തിലധികം പേർക്ക്  രോഗമുക്തി നേടാൻ  സഹായിക്കുന്നു.
രോഗ മുക്തരായവരുടെ ആകെ എണ്ണം 11 ലക്ഷത്തോട്  അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,569 പേർ ആശുപതി വിട്ടു .ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,94,374.രോഗമുക്തി നിരക്ക് 64.53 ശതമാനം .
നിലവിൽ രോഗമുക്തി നേടിയവരുടെയും  ചികിത്സയിലുള്ളവരുടെയും  എണ്ണത്തിലുള്ള വ്യത്യാസം 5, 29, 271 ആണ്.5,65, 103 പേരാണ് രാജ്യത്ത്  നിലവിൽ കോവിഡ്  ചികിത്സയിലുള്ളത്.
ത്രിതല ആശുപത്രി സംവിധാനങ്ങൾ കൃത്യമായ രോഗനിർണ്ണയത്തിനും  പരിശോധനയ്ക്കും സഹായിക്കുന്നു. ഇതുവരെ രാജ്യത്ത് 1488 കോവിഡ്  ആശുപത്രികളിലായി 2, 49, 358 ഐസൊലേഷൻ കിടക്കകൾ, 31, 639 ഐസിയു കിടക്കകൾ, 1, 09, 119 ഓക്സിജൻ സഹായമുള്ള കിടക്കകൾ, 16, 678 വെന്റിലേറ്ററുകൾ എന്നിവയുണ്ട്. ഇതുകൂടാതെ 2, 07, 239 ഐസൊലേഷൻ കിടക്കകൾ, 18, 613 ഐസിയു കിടക്കകൾ, 74, 130 ഓക്സിജൻ സഹായം ഉള്ള കിടക്കകൾ, 6, 668വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടുന്ന 3231 ഡെഡിക്കേറ്റഡ്  കോവിഡ് കെയർ സെന്ററുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
10, 02, 681കിടക്കകളോട്  കൂടിയ 10,755 കോവിഡ്  കെയർ   സെന്ററുകളും    പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് നിലവിലുണ്ട്. 273.85ലക്ഷം N95 മാസ്കുകൾ,  121.5 ലക്ഷം  പിപിഇ കിറ്റുകൾ, 1083.77ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ  ഗുളികകൾ എന്നിവ കേന്ദ്രസർക്കാർ,  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.