News

രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികള്‍ പ്രധാനമന്ത്രി ഉന്നതതലയോഗത്തില്‍ വിലയിരുത്തി

ന്യൂഡല്‍ഹി:
കോവിഡ് വെല്ലുവിളി നേരിടുന്നതിന് രാജ്യം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദേശീയതലത്തില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളും ചര്‍ച്ചയായി. ഡല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതിഗതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ബന്ധപ്പെട്ട ഉന്നതാധികാരസമിതി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥ, ഭാവിയിൽ ഉരുത്തിരിഞ്ഞേക്കാവുന്ന സാഹചര്യം എന്നിവ സംബന്ധിച്ച ഒരു അവതരണം മെഡിക്കല്‍ എമര്‍ജന്‍സി മാനേജ്മെന്റ് പദ്ധതി സംബന്ധിച്ച സമിതിയുടെ അധ്യക്ഷനും ഐന്‍ഐടിഐ അംഗവുമായ ഡോ. വിനോദ് പോള്‍ വിശദമായ രീതിയില്‍ യോഗത്തില്‍ അവതരിപ്പിച്ചു. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും അഞ്ച് സംസ്ഥാനങ്ങളിലാണെന്നും അതില്‍ തന്നെ  വലിയ നഗരങ്ങളില്‍ കേസുകള്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ നഗരങ്ങള്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത്, കോവിഡ്  പരിശോധനയും കിടക്കകളുടെയും അനുബന്ധ സേവനങ്ങളുടെയും എണ്ണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ദൈനംദിന രോഗപ്പകര്‍ച്ച ഫലപ്രദമായി കൈകാര്യം ചെയ്യാനാകുമെന്ന് യോഗം വിലയിരുത്തി.
ഉന്നതാധികാരസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. നഗരങ്ങളിലും ജില്ലകളിലും ആവശ്യമുള്ള ആശുപത്രി കിടക്കകള്‍,  ഐസോലേഷന്‍ ബെഡ്ഡുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കൂടിയാലോചിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട ആസൂത്രണപദ്ധതി തയാറാക്കണം. രാജ്യത്ത് മണ്‍സൂണ്‍ കാലം കണക്കിലെടുത്ത് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
ദേശീയതലസ്ഥാന പ്രദേശത്തെ കോവിഡ് വ്യാപനവും യോഗം വിലയിരുത്തി. അടുത്ത രണ്ട്  മാസത്തേക്കുള്ള പ്രതിരോധ നടപടികളും ചര്‍ച്ചയായി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍, മുഖ്യമന്ത്രി , കേന്ദ്ര സർക്കാർ, ഡല്‍ഹി സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അടിയന്തരയോഗം വിളിക്കാന്‍ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണത്തില്‍ നിരവധി സംസ്ഥാനങ്ങളും ജില്ലകളും നഗരങ്ങളും നടത്തിയ വിജയകരമായ നടപടികളെ യോഗം അഭിനന്ദിച്ചു. ഈ നടപടികളെ കുറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നൽകാനും പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കാനും ഇവ വ്യാപകമായി പ്രചരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.