Breaking News

രാജ്യത്തിൻ്റെ ജിഡിപി വളർച്ചയുടെ വേഗം കുറയുന്നു; ആർബിഐ പലിശ നിരക്ക് കുറച്ചേക്കും?

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആശങ്കകരമാം വിധം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളിലെ കണക്കുകൾ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ വളർച്ചാനിരക്കിലെ ഇടിവ് പ്രകടമാണ്.ജൂലൈ സെപ്റ്റംബർ ക്വാർട്ടറിൽ വളർച്ചാ നിരക്ക് 5.4% മാത്രമാണ്. 6.5% ആണ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. ഉത്പാദനം കാര്യമായി കുറഞ്ഞതും, സ്വകാര്യ ഉപഭോഗം കുറഞ്ഞതുമാണ് വളർച്ചയെ ബാധിച്ചതെന്നാണ് നിഗമനം. ഇതോടെ ഏപ്രിൽ ജൂൺ കാലയളവിൽ രേഖപ്പെടുത്തിയ 6.7% വളർച്ചയിൽ നിന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
സാമ്പത്തിക പുരോഗതിയുടെ പ്രധാനപ്പെട്ട ചാലകശക്തികളാണ് ഉത്പാദനമേഖല. മുൻ പാദത്തിലെ ഏഴ് ശതമാനം വളർച്ചയ്ക്ക് പകരം 2.2% മാത്രമാണ് കഴിഞ്ഞ പാദത്തിലെ വളർച്ച.
ഇത്തരത്തിൽ പ്രകടമാകുന്ന ഈ വീഴ്ച ആർബിഐയെ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാക്കിയേക്കുമെന്നാണ് കണക്കുകൂട്ടൽ. 2020 മെയ് മുതൽ റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തിയിരിക്കുകയാണ് ആർബിഐ. ഉപഭോഗവും നിക്ഷേപവും വർധിപ്പിക്കാൻ ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തുമോ എന്നാണ് നോക്കികാണേണ്ടത്.
ആഗോള സാമ്പത്തിക ശക്തിയായി വളരാൻ രാജ്യത്തിന്റെ ഉത്പാദന മേഖല ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ ഇപ്പോൾ അനുഭവപ്പെടുന്ന ഈ മന്ദത നിലനിൽക്കുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ വളർച്ചാ മുരടിപ്പ് നയംമാറ്റങ്ങളെക്കുറിച്ച് ആലോചിക്കാൻ സർക്കാരുകളെയും പ്രേരിപ്പിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.