രാജ്ഭവന്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാ ന്‍. അങ്ങനെ നട ത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ രാജിവെക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്ത കരോട് പറഞ്ഞു. രാജ്ഭവനില്‍ ആര്‍എസ്എസ് നോമിനിയെ നിയമിച്ചെന്നു മുഖ്യമന്ത്രി തെളിയിക്കുമോ? എങ്കില്‍ താന്‍ രാജിവയ്ക്കാം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു.
ന്യൂഡല്‍ഹി : രാജ്ഭവന്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാ ന്‍. അങ്ങനെ നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ രാജിവെക്കുമെ ന്നും അദ്ദേഹം ന്യൂഡല്‍ ഹി യില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്ഭവനില്‍ ആര്‍എസ്എസ് നോമിനിയെ നിയമിച്ചെന്നു മുഖ്യമന്ത്രി തെളിയിക്കുമോ? എങ്കില്‍ താന്‍ രാജിവയ്ക്കാം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ യെന്ന് ഗവര്‍ണര്‍ ചോദിച്ചു. അനാവശ്യ നിയമനങ്ങള്‍ നടത്തിയത് സര്‍ക്കാരാണ്. സര്‍വകലാശാലക ളിലെ അനധികൃത നിയമനങ്ങളില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഗുരുതര ആരോഗപണങ്ങളും ഗവര്‍ണര്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് കള്ളക്കടത്തുമായി ബ ന്ധമുണ്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുണ്ടെന്നു കണ്ടാല്‍ ഇടപെടും. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാവില്ലെന്നും, മാധ്യമങ്ങളുടെ ചോദ്യ ത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍ സമാന്തര ഭരണത്തിനു ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ മറുപടി.
ഭരണത്തില്‍ താന്‍ അനാവശ്യമായി ഇടപെട്ടതിന് ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാനാവു മോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊതുമ ധ്യത്തിലുണ്ട്. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖമന്ത്രിയുടെ ഓഫിസിലുള്ള വര്‍ സ്വീകരിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയത് കേസില്‍ പ്രതിയായപ്പോഴാണ്. അക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ധനമന്ത്രിയെ പുറത്താക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി പ്രശ്‌നങ്ങള്‍ ഉ ണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജനത്തെ അറിയിക്കുകയാണ് ചെയ്തത്. മന്ത്രിയില്‍ തനിക്കുള്ള അപ്രീ തിയാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
മറുപടി നല്‍കാന്‍ വിസിമാര്‍ക്കു കൂടുതല്‍ സമയം
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടുതല്‍ സമ യം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു. ഇന്നു വൈകിട്ടു വരെയാണ് സമയം നല്‍കിയിരുന്നത്. അവര്‍ക്കു നേരില്‍ വന്നു വിശദീകരണം നല്‍കണമെന്നുണ്ടെങ്കില്‍ ഏഴിനു മുമ്പായി അറിയി ക്കാം. എന്നുവരെ വിശദീകരണം നല്‍കാമെന്ന് ഏഴിനു ശേഷം അറിയിക്കുമെന്ന് ഗവര്‍ണര്‍ പറ ഞ്ഞു. വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെ ന്നും ഗവര്‍ണര്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.