രാജ്ഭവന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാററിയെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ കു ത്തി നിറക്കനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
തിരുവനന്തപുരം : രാജ്ഭവന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപജാപങ്ങളുടെ കേന്ദ്രമാക്കിമാ ററിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ കുത്തി നിറക്കനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ആര്‍എസ്എസിന്റെ പരീ ക്ഷണശാലയാക്കി സര്‍വകലാശാലകളെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും ആര്‍എസ്എസിന്റെ പിന്‍ സീറ്റ് ഡ്രൈവിങ് സര്‍വകലാശാലകളില്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകീട്ട് നടത്തിയ പത്ര സമ്മളനത്തി ലാണ് മുഖ്യന്ത്രി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ചരിത്ര വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഗവര്‍ണര്‍ ക്കെതിരെ പരാമര്‍ശമുണ്ടായത്. അതിനാണ് 91 വയസുള്ള ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടാ എന്ന് വി ളിച്ച് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. ഇര്‍ഫാന്‍ ഹബീബും, ഗോപിനാഥ് രവീന്ദ്രനും ലോകം ആദരിക്കു ന്ന ചരിത്രകാരന്‍മാരാണ്. ആര്‍എസ്എസിന് ഏറ്റവും എതിര്‍പ്പുള്ളയാള്‍ക്കാരാണ് അവര്‍. ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കത്തെ തടയുകയും അതിന്റ ഭാഗമായി ശാരീരികമായ മര്‍ദ്ദനങ്ങള്‍ ഏ റ്റുവാങ്ങുകയും ചെയ്തവരാണ് അവര്‍. വര്‍ഷങ്ങളായി ആര്‍എസ്എസിനെതിരെ പോരാടുന്നവരാണ് അവര്‍. അത് കൊണ്ട് ആര്‍എസ്എസിന് വേണ്ടിയാണ് ഗവര്‍ണര്‍ അവരെ വ്യക്തിപരമായി ആക്രമി ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിനോട് അദ്ദേഹം പുലര്‍ത്തുന്ന സ്നേഹവും വിധേയത്വവും രാജ്ഭവനില്‍ അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിലെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. തനി ക്ക് 1986 മുതല്‍ ആര്‍എ സ്എസ് ബന്ധമുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ആര്‍എസ്എസിന്റെ ഓഫീസേഴ്സ് ട്രയിനിങ് ക്യാമ്പുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അ ദ്ദേഹം അഭിമാനത്തോടെ പറയുന്നത്. എന്നാല്‍ അത്തരം ക്യാമ്പുകളില്‍ പങ്കെടുത്തവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പങ്കെടുത്ത് ജയില്‍ കിടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണഘടനാതലവനാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണാധി കാരം നിക്ഷിപ്തമായിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലാണ്. അ ങ്ങിനെ തിരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരിലെ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അദ്ദേഹത്തിന് വിയോജിപ്പുകള്‍ അറിയിക്കാം. എന്നാല്‍ മന്ത്രിസഭ നല്‍കുന്ന ശുപാര്‍ശകളെ അ ദ്ദേഹം അംഗീകരിച്ചേ പറ്റു എന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.