കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ കെ .വി തോമസ് ഫലകവും പ്രശസ്തിപത്രവും റാണി തോമസ്( ബെറാഖ എലൈറ് എഡ്യൂക്കേഷൻ) ചെക്കും നൽകി ആദരിച്ചു.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ രാജേഷ് ആർ നാഥ് 20 വർഷത്തിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു . പ്രശസ്ത സംവിധായകരായ കെ കെ രാജീവ് സുധീഷ് ശങ്കർ എന്നിവരുടെ കീഴിൽ സംവിധാന സഹായിയായി ടെലിവിഷൻ രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് ഏഷ്യാനെറ്റിൽ 13 വർഷക്കാലത്തെ ചാനൽ ജീവിതത്തിൽ ജനപ്രിയ പരമ്പരകളായ കോമഡി ഷോ, സിനിമ ഡയറി, ഐഡിയ സ്റ്റാർ സിംഗർ, ഫൈവ് സ്റ്റാർ തട്ടുകട വിശ്വസിച്ചാലും ഇല്ലെങ്കിലും തുടങ്ങിയ പരിപാടികളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. അഞ്ചുവർഷത്തോളം ഏഷ്യാനെറ്റ് അവാർഡ് വേദികളിലെ സ്ക്രിപ്റ്റ് എഴുത്തിൽ ഏറെ ശോഭിക്കുകയും ചെയ്തു. ഒപ്പം ഒരുകോടി എന്ന വിഖ്യാത പരമ്പരയുടെ കണ്ടൻ്റ് മേക്കറായും കഴിവ് പ്രകടമാക്കി. ഫ്ലവേഴ്സ് ചാനലിലെ വിശ്വസിച്ചോ ഇല്ലയോ എന്ന ഡോക്യൂ ഫിക്ഷൻ പരിപാടിയുടെ രചയും, സംവിധാനവും നിർവഹിക്കുകയും പത്തിലധികം സൂപ്പർ ഹിറ്റ് പരമ്പരകൾക്ക് ഗാനങ്ങൾ രചിക്കുകയും ചെയ്ത് ശ്രദ്ധ നേടി. കലാഭവൻ മണി പുരസ്കാരം, QFFK അവാർഡ്, മുംബൈ ഷോട്ട് ഇൻറർനാഷണൽ അവാർഡ് , മൗലി അവാർഡ് , രാജ് നാരായണൻജി എന്നീ പുരസ്കാരങ്ങൾക്ക് അർഹനായി. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിലും 24 ലും സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നു
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത് (2026-27), വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.