Breaking News

രാജീവ് ഗാന്ധി വധക്കേസ് ; പേരറിവാളന് ഉപാധികളോടെ ജാമ്യം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാ മ്യം.32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം.32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി 32 വര്‍ഷ ത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നും കോടതി വിലയിരുത്തി.

ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും ബി ആര്‍ ഗവായിയുമാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ വ്യവസ്ഥകള്‍ പാലിച്ചായിരിക്കും ജാമ്യം.എല്ലാ മാസ ത്തിലെയും ആദ്യ ആഴ്ച ലോക്കല്‍ പൊ ലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസിലെ ഏ ഴു പ്രതികളില്‍ ഒരാണ് പേരറിവാളന്‍.

‘അപേക്ഷകന്‍ 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, കേ ന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ക്കിടയിലും അയാള്‍ക്ക് മോചി തനാകാന്‍ അര്‍ഹതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.’- എന്ന് ബെഞ്ച് പറഞ്ഞു. ജയിലില്‍ വെച്ച് പേരറിവാളന്‍ നല്ല വിദ്യാഭ്യാസം നേടാന്‍ ശ്രമിച്ചതാ യും കോടതി ചൂണ്ടി ക്കാട്ടി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തുവെന്നായിരുന്നു പേരറിവാളനെ തിരെ ചുമത്തപ്പെട്ട കുറ്റം. ബാറ്ററി എന്തിനാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് ഇദ്ദേഹത്തിന് അറി യു മായിരുന്നില്ല. ഇക്കാര്യം സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ അവര്‍ ഉള്‍പ്പെടുത്തിയില്ല. ഇക്കാ ര്യം സിബിഐ ഓഫിസര്‍ തുറന്നുപറഞ്ഞിട്ടും ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരു ന്നില്ല. തുടര്‍ന്ന് പേരറിവാളന്റെ അമ്മ അര്‍പുത അമ്മാളിന്റെ നിയമപോരാട്ടമാണ് ജാമ്യം ലഭിക്കാന്‍ വഴി യൊരുക്കിയത്.

ജയില്‍ മോചിതനാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതിന് എതിരെ 2016ലാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷ ണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ദയാഹര്‍ജിയുടെ ആ നുകൂല്യം പേരറിവാളന്‍ ഇതിനോടകം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

2014ല്‍ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നതായി നടരാജ് ചൂണ്ടിക്കാട്ടി. ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പേരറിവാളന്റെ അപേക്ഷ യില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറിയിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.