മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴിന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗ സ്റ്റിന്‍.ഇക്കാര്യം തമിഴ്നാട് അറിയിച്ചിട്ടുണ്ടെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴിന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗ സ്റ്റിന്‍.രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ടെ ന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെ ന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് രണ്ട് തവണ മുന്നറിയിപ്പ് നല്‍കി.അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ.3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
വേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നു 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എ ടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ എത്ര ഷട്ടര്‍ തുറക്കുമെ ന്ന് ഇതുവരെ തമിഴ്നാട് അറിയിച്ചി ട്ടില്ല. തുറക്കുമെന്ന് ഇന്നലെ രാത്രി തന്നെ അറിയിച്ചിരുന്നു. 138 അടിയാക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളൂവെന്നതിനാല്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം വരില്ലെന്നും മന്ത്രി വ്യക്തമാക്കി.അണക്കെട്ടിന്റെ സംഭരണശേഷി 12.758 ടിഎംസിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നുവിട്ടാല്‍ ഇടുക്കി അണക്കെട്ടില്‍ നാലിലൊന്ന് അടി മാത്രമേ ജലനിരപ്പ് ഉയരുകയുള്ളൂ. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നുവിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടു കളില്‍ നിന്ന് മാറ്റി. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കി. ഒന്നില്‍ 15 കുടും ബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളു ണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധു വീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പ റഞ്ഞു.പെരിയാറിലെ ജലനിരപ്പ് വാണിങ് ലെവലിനെക്കാള്‍ രണ്ട് മീറ്റര്‍ താഴെയാണ്. ആശങ്കയുടെ സാ ഹചര്യം നിലവിലില്ല. ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. നദിയിലെ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും നദികളില്‍ വലിയ തോതി ല്‍ ജലം ഉയരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.