അബുദാബി : രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ . ആശയവിനിമയത്തിന് സഹായകമാകുന്ന തുറയ-4 സാറ്റ് ഉപഗ്രഹം ഈ മാസാവസാനവും മേഖലയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള എംബിസെഡ് സാറ്റ് ഉപഗ്രഹം ജനുവരിയിലും വിക്ഷേപിക്കും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ ആദ്യ യോഗത്തിലായിരുന്നു പ്രഖ്യാപനം.
ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ നിക്ഷേപം 4000 കോടി ദിർഹത്തിലെത്തി. ഈ മേഖലയിലെ കമ്പനികളുടെ എണ്ണത്തിൽ 29% വർധനയുണ്ട്. ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള 5 ദേശീയ പദ്ധതികൾക്ക് യുഎഇ നേതൃത്വം നൽകുന്നു.
വെല്ലുവിളി നിറഞ്ഞ ശാസ്ത്രീയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.