Business

രണ്ട്‌ ദിവസത്തെ നഷ്‌ടത്തിനു ശേഷം ഓഹരി വിപണിക്ക്‌ നേട്ടം

മുംബൈ: തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ നഷ്‌ടത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി നേട്ടത്തിലായി. ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 20 പോയിന്റ്‌ നേട്ടത്തോടെ 14,956ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

ആഗോള സൂചനകളുടെ അടിസ്ഥാനത്തില്‍ ഓഹരി വിപണി ഇന്ന്‌ നേട്ടത്തോടെയാണ്‌ വ്യാപാരം ആരംഭിച്ചതെങ്കിലും വ്യാപാരത്തിലൂടനീളം ചാഞ്ചാട്ടം ശക്തമായിരുന്നു. നിഫ്‌റ്റി 15,000 പോയിന്റിന്‌ മുകളിലായാണ്‌ വ്യാപാരം തുടങ്ങിയത്‌. വ്യാപാരത്തിനിടെ 15,111 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും 15,000ന്‌ മുകളിലായി ക്ലോസ്‌ ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ നഷ്‌ടങ്ങളുടെ ദിനങ്ങള്‍ക്കു ശേഷമാണ്‌ ഇന്ന്‌ നേട്ടം രേഖപ്പെടുത്തിയത്‌.

വിപണിയുടെ പൊതുഗതിയില്‍ നിന്ന്‌ വ്യത്യസ്‌തമായി പൊതുമേഖലാ ബാങ്ക്‌ സൂചിക 1.6 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി മീഡിയ സൂചിക ഒരു ശതമാനവും മെറ്റല്‍ സൂചിക 0.8 ശതമാനവും ഉയര്‍ന്നു. നിഫ്‌റ്റി ഐടി, ഫാര്‍മ സൂചികകള്‍ 0.5 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. അതേ സമയം നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക ഒരു ശതമാനവും എഫ്‌എംസിജി സൂചിക 0.5 ശതമാനവും ഇടിഞ്ഞു.

നിഫ്‌റ്റി മിഡ്‌കാപ്‌ സൂചിക 0.3 ശതമാനവും സ്‌മോള്‍കാപ്‌ സൂചിക 0.4 ശതമാനവും ഉയര്‍ന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.