Breaking News

രണ്ടു വര്‍ഷം മുന്‍പ് കാണാതായ 14കാരിയെ മധുരയില്‍ കണ്ടെത്തി ; കൂടെ കൈക്കുഞ്ഞ്, ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി

നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറഞ്ഞു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാല്കാരിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. മധുരയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞിനേയും കണ്ടെത്തി. ഒരു യുവാവിനൊപ്പമാണ് പെണ്‍കുട്ടി നാടുവിട്ട തെന്നാണ് സൂചന. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറ ഞ്ഞു.

വീട്ടുകാരുടെ കൂടി അറിവോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം പോയതെന്ന് സൂച നയുണ്ട്. പ്രാ യപൂര്‍ത്തിയാകാത്ത കുട്ടിയായതിനാലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ കുട്ടി യെ കണ്ടെത്താതെ വന്നതോടെ ക്രൈംബ്രാഞ്ചിന് കൈ മാറു കയായിരുന്നു.

2019ല്‍ കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടി യെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളില്‍ ചിലരുടെ അറിവോ ടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീട് വിട്ടിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. കുട്ടി ക്ക് 14 വയസ്സുള്ളപ്പോഴാണ് വീട് വിട്ടിറങ്ങിയത്. മധുരയില്‍ ഭാര്യഭര്‍ത്താക്കന്മാരായാണ് ഇവര്‍ കഴിഞ്ഞി രുന്നത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

നെന്മാറയില്‍ യുവതിയെ കാമുകന്‍ പത്ത് വര്‍ഷം വീടിനുള്ളില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം വാര്‍ത്തയായതോടെയാണ് കൊഴിഞ്ഞമ്പാറയിലെ പെണ്‍കുട്ടിയുടെ തിരോധാനത്തിലും അന്വേ ഷണം ഊര്‍ജിതമാക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.