Breaking News

രണ്ടു ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത,അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു;മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.50 അടി,പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണ ക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു.മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് 141 അടിയോട് അടുത്താണ് ജലനിരപ്പ്

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെ ട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടിയ തിനെ തുടര്‍ന്ന് 141 അടിയോട് അടു ത്താണ് ജലനിരപ്പ്. രാവിലെ 140.50 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് ഇപ്പോഴും വെള്ളം കൊണ്ടുപോകുന്നുണ്ട്. സെക്കന്റില്‍ 2300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. 141 അടിവ രെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്.

ശക്തമായ മഴയില്‍ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി അണക്കെട്ടി ലേയും ജലനിരപ്പ് ഉയരുകയാണ്.കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഷട്ടര്‍ തുറ ന്ന് നാല്‍പ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും ജലനിരപ്പില്‍ കുറവ് വന്നിട്ടില്ല. 2399.16 അടിയാണ് ഇടുക്കിയിലെ ജല നിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേ രീതിയില്‍ നീരൊഴുക്ക് തുടരുകയാണെങ്കില്‍ രണ്ടു ഷട്ടറുകളും ഉയര്‍ത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും മുല്ലപ്പെരി യാറിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് 2300 ഘന യടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. രാത്രിയാത്രാ നിരോധനം തുടരുകയാണ്.

കേരളത്തില്‍ അടുത്ത രണ്ടു ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം , പത്തനംതിട്ട, ആലപ്പുഴ , കൊ ല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നെടു മങ്ങാട്,കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ച തായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.