സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവ ത്ക രിച്ച ട്രസ്റ്റ് വന്‍ അഴിമതി നടത്തിയെന്ന് ആരോപണം. സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപ ക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ മറിച്ചു വിറ്റുവെ ന്നാണ് ആരോപണം.
പ്രാദേശിക ബിജെപി നേതാക്കളുടേയും രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും ഇട പെടലിലൂടെ 18 കോടി രൂപയ്ക്ക് ഭൂമി വാങ്ങി എന്നാണ് ആരോപണം. സമാജ് വാദി പാര്‍ട്ടിയും ആംആ ദ്മി പാര്‍ട്ടിയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒരു വ്യക്തിയില്‍ നിന്ന് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടി രൂപയ്ക്ക് ട്രസ്റ്റിന് വില്‍ക്കുകയും ചെയ്തു.പ്രാദേശിക ബിജെപി നേതാക്കളും ചില ട്രസ്റ്റ് അംഗ ങ്ങളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പവന്‍ പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
5.8 കോടിയോളം ന്യായവില വരുന്ന മൂന്നേക്കര്‍ സ്ഥലം രണ്ടു കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുകയും അഞ്ച് മിനിറ്റിനു ള്ളില്‍ ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേ റ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുകയും ചെയ്തതായാണ് വിമര്‍ശനം. രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആളുകള്‍ തന്നെയാണ്. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്ര, അയോധ്യയിലെ ബിജെപി നേതാവും മേയറുമായ റിഷികേശ് ഉപാധ്യായ ട്രസ്റ്റിന്റെ ജനറല്‍ സെക്ര ട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായി എന്നിവ രുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നാണ് വിമര്‍ശനം
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.