തദ്ദേശഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കണം.ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ ക്കാര്‍ നിര്‍ദ്ദേശം.നിര്‍ബന്ധമായും എല്ലാവരും രണ്ട് ഡോസും എടുത്തുവെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി.രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.
തദ്ദേശഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്സി ന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കണം.വാര്‍ഡ് തലത്തില്‍ തദ്ദേശ വകുപ്പും ആരോഗ്യ വ കുപ്പും സംയുക്തമായി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും.അതത് പ്രദേശത്തെ ആശാ വര്‍ക്കര്‍മാര്‍ രണ്ടാം ഡോസ് എടുക്കാന്‍ ഉള്ളവരെ കണ്ടെത്തണം.
ഇതനുസരിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ ക്യാമ്പു കള്‍ സംഘടിപ്പിക്കണം. നഗര പ്രദേശത്ത് ഒരു വാര്‍ഡില്‍ ആശാ വര്‍ക്കര്‍മാര്‍ ഒന്നേ ഉള്ളുവെങ്കില്‍ ആവ ശ്യമനുസരിച്ച് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും. തദ്ദേശ തലത്തില്‍ കോര്‍ ഗ്രൂപ്പുകള്‍ കൃത്യ മായ വിലയിരുത്തല്‍ നടത്തി എല്ലാവരും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തണം.
കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കോവിഡ് ചികിത്സ നല്‍കേ ണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല അവലോകന യോഗ ത്തില്‍ തീരുമാനിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.