Sports

രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു

പുണെ : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് എന്ന വിജയലക്ഷ്യം 39 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ 6-336; ഇംഗ്ലണ്ട് 4-337 (43.3).

സെഞ്ചുറിയുമായി ബെയര്‍സ്റ്റോയും (112 പന്തില്‍ 124) സെഞ്ചുറിക്ക് ഒരു റണ്ണരികെ വീണ സ്റ്റോക്സും (52 പന്തില്‍ 99) പുണെ കീഴടക്കി. 117 പന്തില്‍ 175 റണ്ണാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജാസണ്‍ റോയിയും (52 പന്തില്‍ 55) തിളങ്ങി. അരങ്ങേറ്റക്കാരന്‍ ലിയാം ലിവിങ്സ്റ്റണ്‍ (21 പന്തില്‍ 27) ശേഷിച്ച ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഇംഗ്ലണ്ട് ഇന്നിങ്സില്‍ 20 സിക്സറുകളായിരുന്നു.

ലോകേഷ് രാഹുലിന്റെ (114 പന്തില്‍ 108) സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്. ഏഴ് സിക്സറുകളുടെ അകമ്പടിയുമായി കളംഭരിച്ച ഋഷഭ് പന്തും (40 പന്തില്‍ 77) സ്‌കോറൊരുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (79 പന്തില്‍ 66) ഒരിക്കല്‍ക്കൂടി അരസെഞ്ചുറിയില്‍ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയാണ് (16 പന്തില്‍ 35) അവസാന ഓവറുകളില്‍ സ്‌കോര്‍ 300 കടത്തിയത്. ശിഖര്‍ ധവാന്‍ (17 പന്തില്‍ 4), രോഹിത് ശര്‍മ (24 പന്തില്‍ 25) എന്നിവര്‍ തിളങ്ങിയില്ല.

നിര്‍ണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.