ന്യൂഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിര്‍ണായക നീക്കങ്ങ ളു മായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ ഹംഗറിവഴി രാ ജ്യത്തെത്തിക്കാനാണ് ശ്രമം. ഹംഗറി- യുക്രൈന് അതിര്‍ത്തിയായ സോഹന്യയിലേക്ക് എംബസി അധി കൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ഇന്ത്യക്കാരെ തിരിച്ചെത്തി ക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കു ന്നത്.
നിലവില്‍ യുക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാണ്. കിഴക്കന്‍ രാജ്യങ്ങള്‍ വഴി ഇന്ത്യ ക്കാരെ ഒഴിപ്പിക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പടി ഞ്ഞാറന്‍ മേഖലകളില്‍ വലിയ പ്രശ്നമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരെ പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ച് അവിടെ നിന്നും ഹംഗറി അതിര്‍ത്തിവഴി ഇന്ത്യയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഹംഗറിയ്ക്ക് പു റമേ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും.
ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെ യ്യുകയാണെന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മു രളീധരന് വ്യക്തമാക്കിയിരുന്നു. യു ക്രൈന് വ്യോമപാത അടച്ചിട്ടതിനാല്‍ ആ മാര്‍ഗം അടഞ്ഞിരിക്കുകയാണ്. ബദല്‍ മാര്‍ഗങ്ങള്‍ ആസൂ ത്രണം ചെയ്യുകയാണെന്നും പരി ഭ്രാന്തരാവേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു.
ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉ ദ്യോ ഗസ്ഥരെ അയക്കും. സുരക്ഷ ഉറപ്പുവരുത്തുകയാണ് കേന്ദ്ര സര് ക്കാരിന്റെ ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികള്‍ ആ സൂത്ര ണം ചെയ്യുകയാണ്. അവിടെയുള്ള മലയാളി വിദ്യാര്‍ഥികളുമായി മന്ത്രി വി മുരളീധരന് ഫോണില്‍ നേരിട്ട് സംസാരിച്ചു. കിഴക്കന്‍ പ്ര ദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അതേസമയം പടി ഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ക്ക് അത്ര ആശങ്കയില്ല. കേന്ദ്ര വിദേശ കാര്യമന്ത്രിയും മന്ത്രാ ലയവും നിരന്ത രമാ യി ഇടപെടുന്നുണ്ട്. വി ദ്യാര്‍ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാ വരുതെന്നും യുദ്ധമുഖ ത്ത് നിന്ന് മുന്‍പും ഇന്ത്യക്കാരെ സുര ക്ഷിതമായി എത്തിച്ചു ണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.