Breaking News

രക്ഷാദൗത്യം വേഗത്തിലാക്കാന്‍ ഇന്ത്യ ; കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക്

റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹ ചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാ രെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാ ക്കി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ ഗംഗയുടെ ന ടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നാല് കേ ന്ദ്രമന്ത്രിമാരേയും യുക്രൈയന്റെ അയല്‍ രാജ്യ ങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചു.

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം ശക്തമായി തുട രുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ ക്കാര്‍. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ത് ചര്‍ച്ച ചെയ്യാനുള്ള യോഗത്തിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ നടപടികള്‍ ഏകോപിപ്പിക്കുന്നതി നായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രൈയന്റെ അയല്‍രാജ്യങ്ങളി ലേക്ക് അയക്കാന്‍ തീരുമാനിച്ചു.

റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതു രണ്ടാം തവണയാണ് പ്രധാന മന്ത്രി ഉന്നത തലയോഗം വിളിക്കുന്നത്. ഇന്നലെയും മോദി യോഗം വിളിച്ച് രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. രക്ഷാപ്രവര്‍ ത്തനം നടക്കുന്ന അതിര്‍ ത്തി മേഖലകളിലേക്കാണ് മന്ത്രിമാരെ അയക്കുന്നത്.

ഹര്‍ദീപ് സിങ് പുരി, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വി കെ സിങ് എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. യെമനിലെ ജിബൂത്തിയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിന് ജന റല്‍. വി കെ സിങ് ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് പ്രധാനമന്ത്രി വിളിച്ച ഉനന്തതലയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ജ്യോ തിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിലയിടങ്ങളില്‍ യു ക്രൈന്‍ സൈന്യം ഇന്ത്യന്‍ പൗരന്മാരെ തടയുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മന്ത്രിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. ഇന്ന് ആറ് വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിനായി പുറപ്പെ ടുന്നുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.