ധീരനേതാക്കളുറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. ഇ കെ നായനാരുടേയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം
കണ്ണൂര്‍: ധീരനേതാക്കളുറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. ഇ കെ നായനാരുടേയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങ ള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍നിന്ന് ആയിരങ്ങള്‍ അണിചേര്‍ന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തി ച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെ ടെയുളളവര്‍ ചേര്‍ന്നാണ് കോടിയേരിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് ചിതയിലേക്ക് കൊണ്ടുപോയത്.
മൂന്നരയോടെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരം ഭിച്ചത്.സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്നി വിനോദിനി യും മക്കളും കുടുബാംഗങ്ങ ളും പയ്യാമ്പലത്തുണ്ടായിരുന്നു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നു.
സി.പി.എം ജില്ലാ കമ്മറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു. ആയി രക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍ മന്ദിരത്തില്‍ എ ത്തിച്ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍, ആര്‍ എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പി ച്ചു. വ്യവസായി എം എ യൂസഫലി കോടിയേരിയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.