Gulf

യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന കൊ​ടു​മു​ടി​യാ​യ എ​ല്‍ബ്ര​സ് ; യുഎഇ പ്രവാസിയായ അബ്ദുള്‍ നിയാസ് കീ​ഴ​ട​ക്കി.!

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് കീഴടക്കി യുഎഇ പ്രവാസിയായ അബ്ദുൾ നിയാസ്. തെക്കൻ റഷ്യയിലെ കോക്കസസ് പർവതനിരകളിലാണ് സമുദ്ര നിരപ്പിൽനിന്ന് 5642 മീറ്റർ ഉയരമുള്ള, അഗ്നിപർവത കൊടുമുടിയെന്ന് അറിയപ്പെടുന്ന ഏൽബസ് പർവതം സ്ഥിതി ചെയ്യുന്നത്.
ഏൽബസ് പർവ്വതത്തിലെ രണ്ട് കൊടുമുടികളിൽ 5,642 മീറ്റർ (18,510 അടി) ഉയരമുളള പടിഞ്ഞാറൻ കൊടുമുടിയിലേക്കുളള അബ്ദുൾ നിയാസിന്റെയും സംഘത്തിന്റെയും യാത്ര ആംരംഭിച്ചത് ഓഗസ്റ്റ് നാലിനായിരുന്നു.


തുടർച്ചയായി മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനാൽ ഐസ് പൊട്ടിക്കുന്നതിനുള്ള ഐസ് ആക്സ്, കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിന് അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് പർവ്വതാരോഹകർ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള റോപ് എന്നീ ഉപകരണങ്ങളുമായിട്ടായിരുന്നു യാത്ര.
ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ രണ്ടിന് ആരംഭിച്ച അവസാന ദിവസത്തെ മലകയറ്റം തീർത്തും പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് ഉച്ചക്ക് 12.30 ഓടെ കൊടുമുടിയിലെത്തി ഇന്ത്യൻ ദേശീയപതാക ഉയർത്തി. 8 അംഗ സംഘത്തിലെ 2 പേർക്ക് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകളുണ്ടായതിനാൽ പിന്മാറേണ്ടി വന്നിരുന്നു. 3 റഷ്യക്കാരും 2 ഇന്ത്യക്കാരും ഒരു ബ്രിട്ടിഷ് പൗരയുമാണ് അവസാന 6 അംഗ സംഘത്തിൽ ഉണ്ടായിരുന്നത്.

മിക്ക പ്രവാസികളെയും പോലെ കുടുംബ പ്രാരാബ്ദങ്ങളാണ് അബ്ദുൾ നിയാസിനെയും പ്രവാസിയാക്കിയത്. കെഎസ്ആർടിസി ജീവനക്കാരനായിരുന്നു പിതാവ്. കൊല്ലം ജില്ലയിലെ മലയോര മേഖലയായ പത്തനാപരം പുന്നല സ്വദേശിയാണ് അഭിഭാഷകൻ കൂടിയായ നിയാസ്. പ്രവാസിയാകുന്നതിന് മുൻപ്, മൂന്ന് വർഷം കൊട്ടാരക്കര കൊല്ലം കോടതികളിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടായിരുന്നു പ്രവാസിയായത്. ജോലിയിലുളള സ്വാതന്ത്ര്യമാണ് സെയിൽസ് പ്രൊഫഷനാക്കാൻ പ്രേരിപ്പിച്ചത്. യാത്രകൾ ചെയ്യാമെന്നതും ആകർഷിച്ചു.


നിലവിൽ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ്. ജോലിയുടെ ഭാഗമായി യാത്രകൾ ചെയ്യാറുണ്ട്. കാണാൻ ആഗ്രഹമുളള രാജ്യങ്ങളിലേക്കാണെങ്കിൽ ഒന്നോ രണ്ടോ ദിവസം അധികമായെടുത്ത് അവിടത്തെ കാഴ്ചകൾ കാണും. ചെക്കോസ്ലാവാക്യ, ടാൻസാനിയ, ഘാന, ഈജിപ്ത് തുടങ്ങി 25 ലധികം രാജ്യങ്ങൾ സന്ദർശിച്ചു. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജോർജിയ,അർമേനിയ, അസർബൈജാൻ, ചെക്കോസ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടുംബവുമൊത്താണ് യാത്ര നടത്തിയത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കുകയാണ് അടുത്ത ലക്ഷ്യം. 7 ഭൂഖണ്ഡത്തിലെയും ഉയരം കൂടിയ കൊടുമുടി കീഴടക്കണമെന്നതാണ് വലിയ ആഗ്രഹം. അതിനായുളള തയ്യാറെടുപ്പിലാണ് ഇപ്പോൾ അബ്ദുൾ നിയാസ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.