Business

യൂട്യൂബ് ഷോര്‍ട്ട്സ് ഇനി പണം നല്‍കും ; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരു ങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും

ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യ യില്‍ അവതരിപ്പിക്കും.

2030 ഓടെ ആഗോള തലത്തില്‍ ഷോര്‍ട്ട് വീഡിയോകളുടെ വിപണി 19 ബില്യണ്‍ ഡോളറി ന്റേതാവും എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്സീറിന്റെ (Redseer) റിപ്പോര്‍ട്ട്.

ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് ക്രിയേറ്റേഴ്സ് പ്രോജക്ട് വൈസ് പ്രസിഡന്റ് അംജദ് ഹനീഫ് ആണ് ഇ ക്കാര്യം അറിയിച്ചത്.1,000 സബ്സ്‌ക്രൈബേഴ്സുള്ള ഷോര്‍ട്സ് വീഡി യോ ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂ ബ് പാര്‍ട്ട്ണര്‍ പ്രോഗ്രാമിലേക്ക് (YPP) അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അവസാന 90 ദിവസം 10 മില്യണ്‍ കാഴ്ചക്കാരും 12 മാസം കുറഞ്ഞത് 4,000 മണിക്കൂര്‍ കാഴ്ച സമയവും ഉണ്ടായി രിക്കണം.

അതേ സമയം മേഖലയിലെ തുടക്കക്കാര്‍ക്ക് പ്രത്യേക സ്‌കീമും യൂട്യൂബ് നല്‍കും. തുടക്കക്കാര്‍ക്ക് സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ ചാറ്റ്,സൂപ്പര്‍ സ്റ്റിക്കര്‍, ചാനല്‍ മെമ്പര്‍ഷിപ്പ് തുട ങ്ങിയ സേവനങ്ങളിലൂടെ പണം നേടാനുള്ള അവസരമാണ് തുടക്കക്കാര്‍ക്ക് ലഭിക്കുക. ഷോര്‍ട്ട് വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള അവസരം ഒരുക്കുമെന്ന് ഇ ന്‍സ്റ്റഗ്രാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പി ന്നാലെയാണ് യൂട്യൂബും സമാന നീക്കവുമായി എത്തുന്നത്.

ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ ഭാഗമായി ഷോര്‍ട്സ് ഫീഡില്‍ യൂട്യൂബ് പരസ്യങ്ങള്‍ ഉള്‍ പ്പെടുത്തും. ആകെ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ 48 ശതമാനവും ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുമെ ന്നാണ് യൂട്യൂബ് അറിയിച്ചത്. ബാക്കി തുക ക്രിയേറ്റര്‍മാര്‍ ഉപയോഗിക്കുന്ന മ്യൂസിക്കിന്റെ ലൈസന്‍ സിനായി ആവും ചെലവഴിക്കുക. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ലോകത്താകമാനമുള്ള YPP ക്രിയേറ്റ ര്‍മാര്‍ 50 ബില്യണ്‍ ഡോളറിലധികമാണ് സമ്പാദിച്ചതെന്നും യൂട്യൂബ് അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.