ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് കൈയേറ്റം ആരോപിച്ച് പൊളിച്ച് നീക്കിയത്. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇന്നലെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്.
ലഖ്നോ : ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയില്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചുമാറ്റി. ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് കൈയേറ്റം ആരോപിച്ച് പൊളിച്ച് നീക്കിയത്. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇന്നലെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ മാസം 24നാണ് ഹൈക്കോടതി ഉത്ത രവ് വന്നത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടം പള്ളി പൊളിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 15നാണ് പള്ളി അനധികൃത നിര്‍മാണമാണെന്ന് വ്യക്തമാക്കി പള്ളി കമ്മിറ്റിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചത്. നോട്ടീസി ന് മറുപടിയി പള്ളിക്കറ്റി 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിര്‍മാണം അനധികൃതമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജില്ലാ ഭര ണകൂടം ഇത് നിരാകരിച്ച് പള്ളി ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ പള്ളി കമ്മിറ്റി കോടതിയെ സ മീപിച്ചു. തുടര്‍ന്ന് മയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ, പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രില്‍ 24ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പള്ളി ഇടിച്ച് നിരത്തുകയായിരുന്നു.
നൂറ്കണക്കിന് പേര്‍ ദിവസവും അഞ്ച് തവണ നിസ്‌ക്കാരത്തിനെത്തിയ പള്ളിയാണ് പൊളിച്ച് നീക്കിയതെന്ന് പള്ളി കമ്മിറ്റിയിലുള്ള മൗലാന അബ്ദുല്‍ മുസ്തഫ പറഞ്ഞു. സംഭവത്തില്‍ ഉത്ത ര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ്മദ് ഫാറൂഖി ശക്തമായി അപലപിച്ചു. ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നിയമവിരുദ്ധ പ്രവര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.