നോയിഡയിലെ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന എന്‍ജിനീയര്‍ ജാഗ്രതി ഗുപ്തയാണ് കാറില്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്താണ് കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചുവീണത്
ന്യൂഡല്‍ഹി: യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയ രുന്നതിനിടെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച കോവിഡ് രോഗിയായ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്താണ് രോഗി ചികിത്സ കിട്ടാതെ മരിച്ചുവീണത്. ആശുപത്രിക്ക് പുറത്ത് കാറിനുള്ളില്‍ അത്യാസന്ന നിലയിലായ 35കാരിയും എന്‍ജിനീയറുമായ ജാഗ്രതി ഗുപ്തയാണ് മരിച്ചത്.
ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്ഥന്‍ ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചു. ഇതേത്തുടര്‍ന്ന് മൂന്നു മണിക്കൂറിലധികം യുവതിയും വീട്ടുടമസ്ഥനും ആശു പത്രിക്ക് പുറത്ത് കാറില്‍ കഴിഞ്ഞു. പിന്നീട് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ തോടെ എന്‍ജിനീയര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടി ലാണ് യുവതിയുടെ താമസം. ഭര്‍ത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്.
ഏകദേശം മൂന്നരയോടെ യുവതി കുഴഞ്ഞു വീണത്. ഇതോടെ യുവതിയുടെ കൂടെയുണ്ടായിരുന്ന യാള്‍ ആശുപത്രിയിലെ റിസപ്ഷനിലെത്തി യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരു ന്നു. ജീവനക്കാര്‍ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു.
യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഓക്‌സിജന്‍ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് വെല്ലുവിളിയാകുന്നത്. കൊവിഡ് രോഗികള്‍ നോയിഡയിലെ റോഡില്‍ മരിച്ചുവീഴുന്നത് സ്ഥിരം കാഴ്ചയാണെന്നാണ് റിപ്പോര്‍ ട്ടുകള്‍.ആശുപത്രിയിലെത്തിച്ചാല്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.