കൊച്ചി: എൽഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനഞ്ചിൽ പത്തും മുന്നണിയുടെ സിറ്റിംഗ് സീറ്റുകൾ. യുഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പതിനൊന്നിൽ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം മാത്രം.
എൽഡിഎഫ് വനിതാ സീറ്റിൽ സിറ്റിംഗ് സീറ്റ് അല്ലാത്ത അഞ്ചിൽ രണ്ടു സീറ്റുകൾ ഏഴായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രം കഴിഞ്ഞതവണ എൽഡിഎഫ് പരാജയപ്പെട്ടവ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.എന്നാൽ യുഡിഎഫ് സ്ത്രീ സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുള്ള പതിനൊന്നിൽ രണ്ടു സിറ്റിംഗ് സീറ്റ് ഒഴികെയുള്ള ഒമ്പതില്‍ ഏഴെണ്ണവും പതിനൊന്നായിരം മുതൽ 43 000 വരെ വോട്ടുകളുടെ വ്യത്യാസത്തിൽ എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ്.സിറ്റിംഗ് സീറ്റുകളും 2016 ൽ ഏഴായിരത്തിൽ താഴെ വോട്ടുകൾക്ക് ജയിച്ചവയാണ്.
2016 ലും ഇതേ രീതിയാണ് യുഡിഎഫ് സ്ത്രീ സ്ഥാനാർഥി നിർണ്ണയത്തിൽ സ്വീകരിച്ചത്. അന്ന് എല്‍ഡിഎഫിന്റെ 17 സീറ്റില്‍ സ്ത്രീകള്‍ മത്സരിച്ചപ്പോൾ യുഡിഎഫില്‍ നിന്ന് ആകെ ഒന്‍പതു പേര്‍ മാത്രമാണ് മത്സരിച്ചത് . അന്നും രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്.മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. മറ്റുള്ളവര്‍ മത്സരിച്ച സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് 2011 ല്‍ എല്‍ഡിഎഫ് ജയിച്ചവയായിരുന്നു. യുഡിഎഫിന്റെ എല്ലാ വനിതാ സ്ഥാനാർത്ഥികളും തോൽക്കുകയും ചെയ്തു. പിന്നീട് 2019 ലെ അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെയാണ് നിയമസഭയിൽ യുഡിഎഫിന് വനിതാ പ്രാതിനിധ്യം ഉണ്ടായത്.
അന്നും എല്‍ഡിഎഫിന്റെ പട്ടികയില്‍ പതിനേഴില്‍ എട്ടുപേരും മത്സരിച്ചത് കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലായിരുന്നു . ശേഷിച്ച ഒമ്പതില്‍ ഏഴ് മണ്ഡലങ്ങളും 2011ല്‍ ഒമ്പതിനായിരത്തില്‍ താഴെ വോട്ടിന് എല്‍ഡിഎഫിന് നഷ്ടമായ സീറ്റുകളും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.