ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിൽ ഇളവ് തേടുന്നവരെ സഹായിക്കുന്നതിനായി കർമനിരതരായി കമ്യൂണിറ്റി വളന്റിയർമാർ. ആംനസ്റ്റി സെന്ററുകളിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ 40 കമ്യൂണിറ്റി വളന്റിയർമാർ ചേർന്ന് 5,040 മണിക്കൂർ തൊഴിൽസമയം ചെലവിട്ടതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
ദുബൈയിലുടനീളം പ്രവർത്തിക്കുന്ന ആമിർ സെന്ററുകളും അൽ അവീർ സെന്ററുകളും സന്നദ്ധപ്രവർത്തനത്തിനുള്ള പ്രധാന പ്ലാറ്റ്ഫോമായി മാറുകയാണ്. ഗുണഭോക്താക്കളെ സഹായിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നതിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് നിർണായകമാണ്. വതനി അൽ ഇമാറാത്ത് ഫൗണ്ടേഷനുമായി സഹകരിച്ചാണ് വിവിധ ദേശങ്ങളിൽനിന്നുള്ള വളന്റിയർമാരെ ജി.ഡി.ആർ.എഫ്.എ തിരഞ്ഞെടുക്കുന്നത്.
പൊതുമാപ്പ് കേന്ദ്രങ്ങളിൽ എത്തുന്നവരെ സംഘടിപ്പിക്കുകയും അതത് ഡിപ്പാർട്മെന്റുകളിലേക്ക് അവരെ നയിക്കുകയും ചെയ്യുകയാണ് സന്നദ്ധപ്രവർത്തകർ ചെയ്യുന്നത്. ഇതുവഴി പൊതുമാപ്പ് നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാൻ കഴിയും. സന്നദ്ധ പ്രവർത്തകരുടെ എണ്ണം നൂറായി വർധിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
പ്രതിദിനം ഒരു സന്നദ്ധപ്രവർത്തകൻ ആറു മണിക്കൂറാണ് ആംനസ്റ്റി സെന്ററുകളിൽ ചെലവിടുന്നത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് നടപടികൾ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വിസ രേഖകൾ നിയമവിധേയമാക്കാനുള്ള സുവർണാവസരമാണ് വാഗ്ദാനം നൽകുന്നത്.
പിഴ നടപടികളിൽനിന്ന് ഒഴിവായി വിസ സ്റ്റാറ്റസ് നിയമവിധേയമാക്കി രാജ്യത്ത് തുടരാനും എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാനും പൊതുമാപ്പ് കാലയളവിൽ അവസരമുണ്ട്. ഇതുവരെ, നൂറുകണക്കിന് താമസക്കാർ അവരുടെ പദവി ക്രമപ്പെടുത്തുന്നതിന് പൊതുമാപ്പ് ഉപയോഗിച്ചതായി ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.