ദുബൈ : യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെൻട്രൽ ബാങ്കാണ് അന്താരാഷ്ട്രതലത്തിൽ ദിർഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കാൻ ഇനി മുതൽ പുതിയ ചിഹ്നമാണ് ഉപയോഗിക്കുക. ഡിജിറ്റൽ ദിർഹം പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ദിർഹത്തെ സൂചിപ്പിക്കുന്ന D എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ പതാകയെന്ന് തോന്നിക്കുന്ന രണ്ട് വരകൾ ഉൾപ്പെടുത്തിയാണ് ദിർഹത്തിന്റെ ചിഹ്നം തീർത്തിരിക്കുന്നത്. തിരശ്ചീനമായ വരകൾ രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സെൻട്രൽബാങ്ക് അധികൃതർ പറഞ്ഞു. അറബിക് കലിഗ്രാഫിയുടെ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള ധനിവിനിമയ മേഖലയിൽ ഈ ചിഹ്നമായിരിക്കും ഇനി ദിർഹത്തെ പ്രതിനിധാനം ചെയ്യുക. ഡിജിറ്റൽ ദിർഹമിന്‍റെ ലോഗോയിൽ യു.എ.ഇ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന ഒരു വൃത്താകൃതിയിലുള്ള രൂപകൽപനയുണ്ട്. ഡിജിറ്റൽ ദിർഹം വിനിമയത്തിനായി പ്രചാരണത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽബാങ്ക് അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.