ന്യൂഡൽഹി: യു.എ.ഇയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറിൽ 70.37 ശതമാനം വർധിച്ച് 720 കോടി ഡോളറിൽ (60,796 കോടി രൂപ) എത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി 350 കോടി ഡോളറാണ് (29,553 കോടി രൂപ).ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇറക്കുമതി മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 2491 കോടി ഡോളറിൽനിന്ന് 55.12 ശതമാനം ഉയർന്ന് 3864 കോടി ഡോളറിലെത്തി. ഏഴ് മാസ കാലയളവിലെ വ്യാപാര കമ്മി ഒരു വർഷം മുമ്പ് ഇതേ കാലയളവിലുണ്ടായിരുന്ന 685 കോടി ഡോളറിൽനിന്ന് 1771 കോടി ഡോളറായി.
കയറ്റുമതി വർധിക്കുന്നുണ്ടെങ്കിലും ഇറക്കുമതി അതിനേക്കാൾ ഉയർന്ന തോതിൽ വർധിക്കുന്നതാണ് വ്യാപാര കമ്മി ഉയരാൻ കാരണം. യു.എ.ഇയിൽനിന്നുള്ള വെള്ളി ഉൽപന്നങ്ങൾ, പ്ലാറ്റിനം അലോയ്, ഉണങ്ങിയ ഈത്തപ്പഴം എന്നിവയുടെ ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിൽ ഇന്ത്യ ആശങ്ക ഉന്നയിക്കുകയും സ്വതന്ത്ര വ്യാപാര കരാറിന് കീഴിലെ വ്യവസ്ഥകൾ മറികടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.എ.ഇ ഇതിന് സമ്മതിച്ചിട്ടുണ്ട്. 2022 മേയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നത്. യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ധാതു എണ്ണ, രാസവസ്തുകൾ, സുഗന്ധലേപനങ്ങൾ, രത്നങ്ങൾ, ഉരുക്ക്, ചെമ്പ്, അലുമിനിയം തുടങ്ങിയവയാണ് യു.എ.ഇയിൽ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.