രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ?.യുവ ഡോ ക്ടറുടെ മുന്നിലേക്ക് അക്രമാസക്തനായ ഒരാളെ തുറന്നുവിടുകയാണോ ചെയ്തത്? പൊ ലീസ് എന്തുകൊണ്ടു പുറത്തു നിന്നു? പൊലീസിന്റെ കൈയില്‍ തോക്കു ണ്ടായിരുന്നി ല്ലേ? ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടു കയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
കൊച്ചി : ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡോക്ടര്‍മാര്‍ക്കു നേരെ അക്രമം ആവര്‍ത്തിക്കുമ്പോ ഴും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സം ഭവം ഉണ്ടായാട്ടുണ്ടോ?.യുവ ഡോക്ടറുടെ മുന്നിലേക്ക് അക്രമാസക്തനായ ഒരാളെ തുറന്നുവിടുക യാണോ ചെയ്തത്? പൊലീസ് എന്തുകൊണ്ടു പുറത്തു നിന്നു? പൊലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തി ന്റെ ആഘാതം തിരിച്ചറിയണമെന്ന് കോ ടതി ആവശ്യപ്പെട്ടു.കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താ ങ്ങാനാകാത്ത സംഭവമാ ണിത്. ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടര്‍ വന്ദന ദാസിന്റെ മരണം. കൊ ല്ലപ്പെട്ട വന്ദനക്ക് ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നു.
എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മു ഴുവന്‍ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാര്‍ നോ ക്കിനില്‍ക്കുമ്പോഴാണ് യുവ ഡോക്ടര്‍ കൊല്ല പ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാന്‍ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോട തി ചോദിച്ചു. ഈ ഘ ട്ടത്തില്‍ ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്റെ പരാജയമാ ണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ സംരക്ഷിക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് പൊലീസുകാര്‍. എ ന്നാല്‍ ഇവിടെ പൊലീസ് പരാജയപ്പെട്ടു. സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമാണിത്. എയ്ഡ് പോസ്റ്റ് ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. പെരുമാറ്റം സാധാരണ പോലെയല്ലെങ്കില്‍ അയാളെ അടക്കിനിര്‍ ത്തണമായിരുന്നു. കാര്യ ങ്ങളെ മുന്‍കൂട്ടി കാണന്‍ കഴിയണം. അല്ലെങ്കില്‍പ്പിന്നെ പൊലീസ് എന്തിനെന്ന് കോടതി ചോദിച്ചു.
സുരക്ഷാ സംവിധാനം എന്തിനെന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുന്‍കൂട്ടി കാണാന്‍ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പൊലീസിനാകണമെന്നും പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു.സുരക്ഷ ഏര്‍പെടുത്തണമെ ന്നത് കോടതിയല്ല പറയേണ്ടത്. അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സര്‍വകലാശാലയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമങ്ങള്‍ ചെറുക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാനല്ലേ സുരക്ഷാ സംവി ധാനങ്ങളെന്നു കോടതി ചോദിച്ചു.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീ കരിക്കുമെന്ന് സര്‍ക്കാരി നോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആ രാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് പറ ഞ്ഞ കോടതി, ഇത് തടയാന്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാര ണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. ഇ തില്‍ക്കൂടുതല്‍ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടതായും കോടതി അഭി പ്രായപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.