Kerala

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

പെരുമ്പാവൂര്‍ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയു വില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അല്‍ക്കയുടെ ആരോഗ്യനില വഷളാവുകയായിരുന്നു

കൊച്ചി: യുവാവിന്റെ വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പെ രുമ്പാവൂര്‍ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതര മായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായ ത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അല്‍ക്കയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഇരിങ്ങോല്‍ സ്വദേശി ബേസിലാണ് വീട്ടില്‍ കയ റി അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി ഉപയോഗി ച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് യുവാ വിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയക്കാരായിരുന്നു. അടു ത്തിടെ ഇവര്‍ തമ്മില്‍ ഉണ്ടാ യ അകല്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലച്ചോറിന് ഉണ്ടായ മാരകമായ മുറിവും അമിതമായ രക്തസ്രാവവും ന്യൂമോണിയയുമാണ് അല്‍ക്ക യുടെ മരണ കാരണം. ഇന്നലെ വൈകീട്ടോടെ അല്‍ക്കയുടെ തലച്ചോറില്‍ നീര്‍ക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധവുമായാണ് യുവാവ് അല്‍ ക്ക യുടെ വീട്ടിലെത്തിയത്. പിന്നാലെ പെണ്‍കുട്ടിയെ അതി ക്രൂര മായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അല്‍ക്കയുടെ തലയ്ക്കും കഴുത്തിനുമാണ് ആഴത്തില്‍ വെട്ടേ റ്റത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മുത്തശ്ശിയ്ക്കും മുത്തശ്ശനും വെ ട്ടേറ്റിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.