പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊല പ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജു വിന്റെ മകന്‍ അന്‍സിലാണ് (28) മരിച്ചത്
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജുവിന്റെ മകന്‍ അന്‍സിലാണ് (28) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി.പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബി ജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നിരുന്നു.സംസാരിക്കാനായി പുറത്തിറ ങ്ങുകയും തുടര്‍ന്ന് ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ച് അക്രമി സംഘം അന്‍സിലിനെ വെട്ടുകയുമായിരുന്നു.കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരു മ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതകം നടത്തിയ സം ഘം തന്നെയാണ് അന്‍സിലിനെ ഫോണില്‍ വിളിച്ച് പുറത്തിറക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
മരിച്ച അന്‍സിലും വീടിന് സമീപമുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരുമായി തര്‍ക്കം ഉണ്ടായി രുന്നു. അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പ്. മിനിയാഞ്ഞ് രാത്രി അന്‍സിലി ന്റെ വാഹനം പമ്പില്‍ പുറത്തിട്ടു. അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തി ലേക്ക് നയിച്ചതെന്നാണ് പൊലിസ് സംശയിക്കുന്നത്. രാത്രി പത്തരയോടെയാണ് സംഭവം.
കൃത്യം നടത്തിയ ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആയിരു ന്നു അന്‍സല്‍. വണ്ടി കച്ചവടവും ഉണ്ട്. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയി ല്‍ സൂക്ഷിച്ചിരിക്കുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.