ന്യൂഡൽഹി : യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേരള സർക്കാർ കോടതിയിൽ ആവർത്തിച്ചു. കേസ് മാറ്റിവയ്ക്കുന്നതിനെയും സർക്കാർ എതിർത്തു. സംസ്ഥാന സർക്കാരിനു വേണ്ടി രഞ്ജിത് കുമാർ, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ ഹാജരായി.
താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടോ എന്ന് ബെഞ്ച് സർക്കാരിനോടു ചോദിച്ചു. രണ്ടു തവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്കു മറുപടി നൽകുന്നില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു. പ്രസക്തമായത് ഏതാണെന്നതു പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ, ഫോണും മറ്റും നൽകാതെ സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സിദ്ദിഖ് 2016ൽ ഉപയോഗിച്ച ഐ ഫോണും ലാപ്ടോപ്പും പ്രത്യേകാന്വേഷണ സംഘം തുടർച്ചയായി ആവശ്യപ്പെടുന്നെന്നും അവ കയ്യിൽ ഇല്ലെന്നു പലവട്ടം വ്യക്തമാക്കിയതാണെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതിയ ഐ ഫോൺ വാങ്ങുമ്പോൾ, പഴയതു കടയിൽ കൊടുക്കുകയാണ് തന്റെ രീതിയെന്നു ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ വാദത്തിനിടെ പറഞ്ഞു. റോഹത്ഗിയുടെ ആവശ്യം അംഗീകരിച്ച കോടതി പിന്നീട് കേസ് അടുത്തയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ പുതിയ കഥകൾ മെനയുകയാണെന്നും പൊലീസ് പുലർത്തേണ്ട നിഷ്പക്ഷതയുടെ പരിധി വിട്ടാണ് പെരുമാറ്റമെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. അതിലും പഴയ ഫോൺ തന്റെ പക്കൽ ഇല്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. സംഭവം നടന്നതായി പറയുന്ന എട്ടരവർഷം മുൻപു ഉപയോഗിച്ചിരുന്ന ഫോൺ തന്റെ പക്കൽ ഇല്ല. 2016ലോ അതിനു ശേഷമോ ഉപയോഗിച്ചിരുന്ന ഫോൺ അതിജീവിതയും ഹാജരാക്കിയിട്ടില്ല. ഫെയ്സ്ബുക് അക്കൗണ്ട് ഒഴിവാക്കിയെന്ന സർക്കാർ ആരോപണവും സിദ്ദിഖ് തള്ളി. ഇമെയിൽ വഴിയും മെസഞ്ചർ വഴിയുമെത്തുന്ന വിദ്വേഷ പ്രതികരണങ്ങളെ തുടർന്നാണ് പിന്മാറിയതെന്നും ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നുമാണ് സിദ്ദിഖ് ചൂണ്ടിക്കാട്ടിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.