യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും അമ്മയും കസ്റ്റഡി യില്‍. കരിവള്ളൂര്‍ കൂക്കാനത്ത് സ്വദേശി സൂര്യയാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാകേഷ്, ഇയാളുടെ അമ്മ ഇന്ദിര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
സെപ്റ്റംബര്‍ മൂന്നിനാണ് 24 കാരിയായ സൂര്യയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍തൃവീട്ടിലെ കടുത്ത പീഡനത്തിന്റെ ഇരയായിരു ന്നു സൂര്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
2021 ജനുവരി ഒന്‍പതിനാണ് സൂര്യയുടെയും കരിവെള്ളൂര്‍ പൂക്കാനത്ത് രാഗേഷിന്റെയും വിവാഹം കഴിഞ്ഞത്. ദമ്പതിമാര്‍ക്ക് എട്ട് മാസം പ്രായമുള്ള മകനുണ്ട്. ഭര്‍ത്താവിന്റെയും അമ്മയുടെയും സ മ്മതമില്ലാതെ സ്വന്തം വീട്ടില്‍ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരു ന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരു ന്നില്ലെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്.
രാഗേഷും അമ്മ ഇന്ദിരയും സൂര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു.പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ലെന്നും എട്ട് മാസം പ്രായമുള്ള കുട്ടിയെ നോക്കിയില്ലെന്നുമാണ് പരാതി. തന്റെ ഫോണില്‍ എല്ലാ തെളിവുകളുമുണ്ടെന്ന് മരിക്കുന്നതിന് മുന്‍പ് സൂര്യ സഹോദരിക്കയച്ച ഓഡിയോ സന്ദേശത്തി ല്‍ പറയുന്നുണ്ട്.
സൂര്യ ആത്മഹത്യ ചെയ്ത ദിവസം വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രയാസമുള്ളതായി പറഞ്ഞിരുന്നില്ലെ ന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആ ഫോണ്‍ വിളിക്ക് ശേഷം കാര്യമായ എന്തോ സംഭവിച്ചിട്ടു ണ്ടെന്നും സൂര്യയുടെ വീട്ടുകാര്‍ സംശയിക്കുന്നു. മകള്‍ പ്രയാസം അനുഭവിക്കുന്നത് അറിയാമായിരു ന്നെങ്കിലും അവളോട് ഭര്‍തൃവീട്ടില്‍ പിടിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂര്യ യുടെ അമ്മ പറയുന്ന ത്.
സൂര്യയുടെ ഫോണ്‍ ഭര്‍തൃ വീട്ടില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാ ജരാ ക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.