Home

യുവതി ബസിനുള്ളില്‍ കൂട്ടബലാത്സത്തിന് ഇരയായി ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍, കാരന്തൂര്‍ കൊലപാതക കേസ് പ്രതി ഒളിവില്‍

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച് ബൈക്കി ലെത്തിയ രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി കോട്ടാപറ മ്പയിലുള്ള ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു

കോഴിക്കോട്: ബസ്സില്‍ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സത്തിന് ഇരയാക്കിയ യു വാക്കള്‍ അറസ്റ്റില്‍.കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38 വയ സ്സ്), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32 വയസ്സ്) എന്നിവരെയാണ് പോലീസ് പിടി കൂടിയത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. പന്തീര്‍പാടം പാണരു ക്കണ്ട ത്തില്‍ ഇന്ത്യേഷ്‌കുമാര്‍ (38 വയസ്സ്) ഒളിവിലാണ്. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസി ല്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി കോട്ടാപറ മ്പയിലു ള്ള ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളി ക്കുകയും ഷമീര്‍ പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓ ട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായി രുന്നു. തുടര്‍ന്ന് ഗോപിഷ് മുണ്ടിക്കല്‍ താഴത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി യുവതിക്ക് കൊടുക്കകയും അതിനു ശേഷം ഗോപിഷും ഷമീറും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്റിനടുത്ത് ഇരുട്ടിന്റെ മറവില്‍ ഇറക്കി വിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോ ദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേ വായൂര്‍ പോലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ ആദ്യമാ യാണ് ഇത്തരത്തില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.