തിരുവല്ല മേപ്രാലില്‍ ശാരിമോള്‍ (30) ആണ് മരിച്ചത്.ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരാണ് അറസ്റ്റിലായത്
പത്തനംതിട്ട :യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. തിരുവല്ല മേപ്രാലില്‍ ശാരിമോള്‍ (30) ആണ് മരിച്ചത്.ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാ താപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
യുവതിയുടെ സഹോദരന്റെ ഭാര്യ സ്മിതയും കേസില്‍ പ്രതിയാണ്. ആത്മഹത്യാ പ്രേരണക്കാണ് കേസ്. സ്മിതയെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 2021 മാര്‍ച്ച് 30ന് സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതി യുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെ യാണ് യുവതി ഒതളങ്ങ കഴി ച്ചത്. അടുത്ത ദിവസം മരണപ്പെടുകയായിരുന്നു.
ശാരിമോളുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസിക മായി പീഡിപ്പിച്ചെന്നാണ് പരാതി. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു. സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുമാണ് കേസ്.
2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. ബഹ്‌റൈനില്‍ നഴ്‌സായിരു ന്ന ശാരിമോള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷവും ആത്മഹത്യയും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.