Home

യുവതിയെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി;ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം

തോടനാല്‍ ഇലവനാല്‍ തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെയാണ് ഭര്‍തൃവീടിന് സമീപ ത്തെ പുര യിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നാണ് വിവരം.തീ കൊളുത്തിയശേഷം കിണറ്റില്‍ ചാടിയതായി രിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന

കോട്ടയം:യുവതിയെ ഭര്‍തൃവീടിന് സമീപത്തെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി. തോടനാല്‍ ഇലവനാല്‍ തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃ ശ്യ (28)യെയാണ് കിണറ്റില്‍ മരിച്ച നില യില്‍ കണ്ടെത്തിയത്.യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

നാല് വര്‍ഷം മുമ്പാണ് ദൃശ്യയും രാജേഷും തമ്മില്‍ വിവാഹിരായത്.സമൂഹമാദ്ധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിനെ ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.ഏ ലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യ കഴി ഞ്ഞയാഴ്ച വീട്ടില്‍ പോയിരുന്നു.തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യ പ്പെട്ടിരുന്നതായി പൊ ലീസ് വ്യക്തമാക്കി.

എന്നാല്‍ തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് മടങ്ങിയെത്തിയത്.പിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ദൃശ്യയുടെ കു ടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തി.ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ബ ന്ധുക്കള്‍ മടങ്ങിയത്. ഇതിനിടെ അയല്‍വാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ഭര്‍തൃ പിതാവ് അവിടെ പോയി. ഉച്ചയ്ക്ക് തിരികെ വന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായി രുന്നു.

അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സഹോദരന്‍ മണി ആരോപിച്ചു.പാലായില്‍ ഭര്‍ത്താവിന്റെ സഹോദരനാണ് ഫോണ്‍ വിളിച്ച് ദൃശ്യയെ കാണാനില്ലെന്നു പറഞ്ഞതെന്ന് സഹോദരന്‍ വ്യക്തമാക്കി. ഏഴുമണിയോടെ പാലയിലെത്തുമ്പോള്‍, ദൃശ്യയെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തി എന്നാണ് പറഞ്ഞത്.മദ്യപിച്ച് വന്ന് ഭര്‍ത്താവും ഭര്‍തൃ പിതാവും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാ പോലീസില്‍ സഹോദരന്‍ മണി പരാതി നല്‍കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.