കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുന്നില്‍ ഇന്ന് രാവിലെയോ ടെയാണ് സംഭവം. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും പ്രദേശ വാസിയായ നന്ദുവിനുമാണ് പൊള്ള ലേറ്റത്
കോഴിക്കോട്: പട്ടാപ്പകല്‍ പെട്രോളൊഴിച്ച് യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോ ഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുന്നില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം. പഞ്ചാ യത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും പ്രദേശവാസിയായ നന്ദുവിനുമാണ് പൊള്ളലേറ്റത്.
നന്ദു യുവതിയുടെയും തന്റെയും മേല്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി.ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന ഇവരെ സംസാരിക്കാനെന്ന് പറഞ്ഞ് അരികില്‍ വിളിച്ചു വരുത്തിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്‍ക്കാരനാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് തിക്കൊടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യം യുവാവ് ഡോക്ടറോട് പറ ഞ്ഞെന്നും പ്രസിഡന്റ് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.