ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളും സഹോദരങ്ങളുമായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നി വരാണ് പിടിയിലായത്
കൊച്ചി: ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാവിനെ ഹണിട്രാപ്പി ല്‍ കുടുക്കി 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളും സഹോദരങ്ങളുമായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഫെയ് സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷമാണ് യുവാവിനെ ഹണിട്രാപ്പി ല്‍ കുടുക്കിയത്.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിലെ മാനേജരില്‍ നിന്നുമാണ് ഇവര്‍ 46 ലക്ഷം രൂപ തട്ടിയെടു ത്തത്. സ്ത്രീശബ്ദത്തില്‍ സംസാരിച്ചാണ് ഇവര്‍ യുവാവില്‍ നിന്ന് പണം തട്ടിയെടുത്തത്. തന്റെ ഭര്‍ത്താവി ന് സ്ഥിരമായി സ്ത്രീകളുടെ ഫോണ്‍കാളുകള്‍ വരുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അറിഞ്ഞ യുവാ വിന്റെ ഭാര്യ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സംഘം അറസ്റ്റിലാകുന്നത്. ഭര്‍ത്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് യുവാ വിനോട് സംസാരിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പേര്‍ പ്രതികളുടെ ചതിയില്‍ അക പ്പെട്ടിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ മറ്റ് പരാതികളൊന്നും ഇവര്‍ക്കെതിരെ ലഭിച്ചിട്ടി ല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.