എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെ കൊല്ലത്തെ മറ്റൊരു പാര്‍ട്ടി അംഗത്തിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് മന്ത്രി ഇടപട്ടത്
തിരുവനന്തപുരം : ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ വനം മ ന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി യം ഗം ജി പത്മാകരനെതിരെ കൊല്ലത്തെ മറ്റൊരു പാര്‍ട്ടി അംഗത്തിന്റെ മകള്‍ നല്‍കിയ പരാതിയി ലാ ണ് മന്ത്രി ഇടപട്ടത്. പ്രശ്നം നല്ലരീതിയില്‍ ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്‍ യുവ തി യുടെ പിതാവിനെ വിളിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ മന്ത്രി ഊരാക്കുടുക്കിലായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു യുവതിയാണ് പരാതിക്കാരി. പ്ര ചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചെന്നാ ണ് പരാതി. ജൂണ്‍ മാസത്തില്‍ പൊലീസിന് പരാതി ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സമൂഹമാദ്ധ്യ മ ങ്ങ ളില്‍ മോശം പ്രചാരണം നടത്തിയതും പരാ തിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതില്‍ ഇടപെട്ട മന്ത്രി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ശ ബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം എ ന്ന് മന്ത്രി യുവതിയുടെ പിതാവിനോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാ ണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്. മകള്‍ ബി ജെ പി പ്രവര്‍ത്തകയാണെന്നും പിതാവ് ശശീന്ദ്രനോട് പറയുന്നതും സബ്ദരേഖയിലുണ്ട്.
എന്നാല്‍ പീഡന പരാതിയാണെന്ന് അറിയാതെയാണ് താന്‍ ഇടപെട്ടതെന്നാണ് മന്ത്രിയുടെ വാദം. അതൊരു പീഡന ശ്രമം സംബന്ധിച്ച പരാതിയാണെന്ന് അറിഞ്ഞതിനാല്‍ പിന്നീട് താന്‍ ഇടപെട്ടി ട്ടി ല്ലെന്നും എല്ലാം നല്ല രീതിയില്‍ പരിഹരിക്കുക എന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മന്ത്രി വ്യ ക്ത മാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.