Home

യുവതിക്ക് മറ്റൊരാളുമായി ബന്ധത്തെച്ചൊല്ലി തര്‍ക്കം, തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി സുജീഷിന്റെ മൊഴി

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഡിവൈ എഫ്ഐ പ്രാദേ ശിക നേതാവായ സൂര്യപ്രിയയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കേ സിലെ പ്രതി സുജീഷ് പൊലീസിനോട് പറഞ്ഞു

പാലക്കാട് : മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പാലക്കാട് ചി റ്റിലഞ്ചേരിയില്‍ ഡിവൈഎ ഫ്ഐ പ്രാദേശിക നേതാവായ സൂര്യ പ്രി യയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കേസിലെ പ്രതി സുജീഷ് പൊ ലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുജീഷ് എന്ന യുവാവ് യുവതിയെ കഴു ത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയ്ക്ക് മറ്റൊ രാളുമായി ബന്ധമുണ്ടെന്ന സംശയമാണ് വര്‍ഷങ്ങളോളം നീണ്ടു നിന്ന ഇവരുടെ പ്രണയത്തെ ഇല്ലാതാക്കിയതും, യുവതിയുടെ കൊലയ്ക്ക് കാര ണമായതും. ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ആറുവര്‍ഷമായി പ്രണയ ത്തിലായിരുന്നു. അടുത്തകാല ത്താ യി പ്രണയത്തില്‍ ഉലച്ചില്‍ സംഭവിച്ചു. സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമു ണ്ടെന്നും ഇതേച്ചൊല്ലി പലതവണ തര്‍ക്കമുണ്ടായതായും സു ജീഷ് പൊലീസി നോട് പറഞ്ഞു.

തനിക്ക് ആരുമായും ബന്ധമില്ലെന്ന് സൂര്യപ്രിയ പറഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ യുവാവ് തയ്യാ റായില്ല. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ തര്‍ ക്കമുണ്ടായി. തുടര്‍ന്ന് ബുധ നാഴ്ച രാവിലെ സുജീഷ് യുവതിയുടെ വീട്ടില്‍ എത്തി.ഈ സമയം അമ്മ ഗീതയും മുത്തച്ഛന്‍ മണി യും വീട്ടിലുണ്ടായിരുന്നില്ല. വീണ്ടും തര്‍ക്ക മുണ്ടായതോടെ സൂര്യപ്രിയ കൈയിലെവളകള്‍ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ സുജീഷ് യുവതിയെ വീട്ടിലുണ്ടായിരുന്ന തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെ രിച്ച് കൊല്ലുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ത്തി കീഴടങ്ങിയത്. ആലത്തൂര്‍ സ്റ്റേഷനിലെത്തിയ സുജീഷ്, ഞാന്‍ എന്റെ പെണ്ണിനെ കൊന്നു എ ന്നു പറഞ്ഞാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.വടക്കഞ്ചേരി അഞ്ചുമൂ ര്‍ത്തി മംഗലം അണക്കപ്പാറ സ്വദേശിയായ സുജീഷ് (24) തമിഴ്‌നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.