Breaking News

യുപിയില്‍ വീണ്ടും ബിജെപി, പഞ്ചാബില്‍ ആം ആദ്മി, മണിപ്പൂര്‍ ബിജെപി; എക്സിറ്റ്പോള്‍

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നില നിര്‍ത്തുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. പഞ്ചാ ബില്‍ കോണ്‍ഗ്രസിനെ മറിച്ചിട്ട് ആംആദ്മി പാ ര്‍ട്ടി അധികാരത്തിലെത്തുമെന്നും എക്സിറ്റ്പോ ള്‍ ഫലങ്ങള്‍ പറയുന്നു. ഉത്തരാഖണ്ഡിലും ഗോ വയിലും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക ക്ഷിയാവുമെന്നാണ് വിവിധ എക്സിറ്റ്പോളുകള്‍ പ്രവചിക്കുന്നത്.

റിപ്പബ്ലിക് ടിവി
ഉത്തര്‍പ്രദേശ്: ബിജെപി-240 എസ്പി- 140 ബിഎസ്പി- 17 കോണ്‍ഗ്രസ്- 4
ഇന്ത്യടുഡെ
പഞ്ചാബ് : എഎപി: 76-90, കോണ്‍ഗ്രസ് 19-31, ബിജെപി 1-4

ന്യഡല്‍ഹി : പഞ്ചാബ് നിയമസഭാ തെരഞ്ഞെ ടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കു മെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ അ ഭിപ്രായ സര്‍വേ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭി പ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകള്‍ ലഭിക്കുമ്പോള്‍ അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. ബിജെ പി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ – ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന അഭി പ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റു കള്‍ വരെ നേടി ബിജെപി അധികാര ത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നു. സമാജ്വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേ ടും. ബിഎസ്പിക്ക് 7 മുതല്‍ 15 ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ ചലനങ്ങളുണ്ടാക്കാതെ 3 മുതല്‍ 8 സീറ്റു ക ളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. റിപ്പബ്ലിക്ക് ടിവി കോണ്‍ഗ്രസ് 13 മുതല്‍ 17 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. ആംം ആദ്മി രണ്ട് മുതല്‍ ആറ ്വരെ സീറ്റുകള്‍ നേടും. ബിജെപിയും 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് നാലുവരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.െൈ ടംസ് നൗവിന്റെ സര്‍വെ പ്രകാരം കോണ്‍ഗ്രസ് 16, ബിജെപി 14, ആംആദ്മി 4, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ്. സിഎന്‍എന്‍ ന്യൂസ് 18 സര്‍വെ പ്രകാരം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 18 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ ബിജെപി 13 മുതല്‍ 18 വരെ സീറ്റുകള്‍ നേടും. ആം ആദ്മി സീറ്റുകള്‍ നേടില്ല.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് റിപ്പബ്ലിക് ടിവി അഭിപ്രായ സര്‍വെ പറയുന്നു. എന്നാല്‍ ടൈംസ് നൗ, സിഎന്‍എന്‍ ന്യൂസ് 18 സര്‍വെ പ്രകാരം ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ഫലം.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

അതേസമയം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളി ലെയും ഭരണനേട്ടങ്ങളാണ് ബിജെപിക്ക് സഹായകമായതെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.