ഉത്തര്‍പ്രദേശ് സ്വദേശികളായ കാമുകികാമുകന്മാരെയാണ് തട്ടിക്കൊണ്ടുപോയി മധ്യപ്രദേ ശില്‍ വച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ജഗാം ഗീര്‍പുരിലാണ് സംഭവം
ലഖ്നൗ : ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ കമിതാക്കളെ കമിതാക്കളെ ബന്ധുക്കള്‍ കൊന്ന് മൃതദേഹ ങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു. ഉ ത്തര്‍പ്രദേശ് സ്വദേശികളായ കാമുകികാമുകന്മാരെ യാണ് തട്ടിക്കൊണ്ടുപോയി മധ്യപ്രദേശില്‍ വച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ജഗാം ഗീര്‍ പുരിലാണ് സംഭവം. ജൂലൈ 31ന് ഉത്തര്‍പ്രദേശില്‍ നിന്നും കമിതാക്കള്‍ ഡല്‍ഹിയിലേക്ക് ഒളിച്ചോ ടുകയായിരുന്നു. പിന്നാലെ ഇവരെ തേടിയെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരേയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
വീട്ടുകാര്‍ ഒരുമിച്ച് താമസിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാ നിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇ വര്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയി ല്‍ നിന്ന് ജീപ്പിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേ ക്ക് രണ്ടുപേരെയും കൊണ്ടുപോയി. പോകുന്നവഴി യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആ ക്രമിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജ സ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്. ഡല്‍ഹിയി ല്‍ നിന്നും പിടികൂടിയ ഇരുവരേയും മധ്യപ്രദേ ശില്‍ എത്തിച്ച് കൊല്ലുകയായിരുന്നു.കൊലയ്ക്ക് പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് യു പി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വ കാര്യഭാഗത്ത് കത്തി കുത്തിയിറക്കി. പെണ്‍കുട്ടിയെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീ കരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്. സംഭവത്തില്‍ മുഴുവ ന്‍ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ കുടുംബം ഡല്‍ഹിയില്‍ പോയതായും തുടര്‍ന്ന് ഗ്വാളിയാര്‍ അടക്കമുള്ള സ്ഥല ങ്ങളില്‍ സഞ്ചരിച്ചതായും കണ്ടെത്തുകയായിരു ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളി ച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.