Business

യുപിഐ വഴി എന്‍പിഎസില്‍ നിക്ഷേപിക്കാം

ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെ ന്‍ഷന്‍ സിസ്റ്റം)യില്‍ യൂണിഫൈഡ്‌ പേമെന്റ്‌ ഇന്റര്‍ഫേസ്‌ (യുപിഐ) വഴി നിക്ഷേപിക്കാന്‍ അവസരം. അതേ സമയം എന്‍എസ്‌ഡിഎല്‍ (ഇഎന്‍പിഎസ്‌) പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്‌ യുപിഐ വഴി നിക്ഷേപിക്കുന്നതെങ്കില്‍ ഒരു തവണ 2000 രൂപ വരെ മാത്രമേ നിക്ഷേപിക്കാനാകൂ.

യുപിഐ ഇടപാട്‌ ബാങ്കുകളുടെ മധ്യവര്‍ത്തി പ്ലാറ്റ്‌ഫോം വഴിയാണ്‌ നടത്തുന്നതെങ്കില്‍ 2000 രൂപക്ക്‌ 10 രൂപ ചാര്‍ജ്‌ ഈടാക്കുന്നതാണ്‌. ഇത്‌ നിക്ഷേപത്തിന്റെ 0.5 ശതമാനം വരും. അതേ സമയം നെറ്റ്‌ ബാങ്കിംഗ്‌ വഴി വലിയ തുക നിക്ഷേപിക്കുമ്പോള്‍ 0.1 ശതമാനം ചാര്‍ജ്‌ മാത്രമേ നല്‍കേണ്ടതുള്ളൂ.

എന്‍എസ്‌ഡിഎല്‍ വഴി നിക്ഷേപിക്കാന്‍ enps.nsdl.com എന്ന ലിങ്കാണ്‌ ഉപയോഗിക്കേണ്ടത്‌. ഈ വെബ്‌സൈറ്റില്‍ പെര്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പ്രാന്‍) നല്‍കിയാല്‍ വണ്‍ ടൈം പാസ്‌വേര്‍ഡ്‌ (ഒടിപി) രജിസ്റ്റര്‍ ചെയ്‌ത മൈബൈല്‍ ഫോണിലും ഇ-മെയില്‍ വിലാസത്തിലും ലഭ്യമാകും. ഇത്‌ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ എസ്‌ബിഐ ഇ-പേ, യുപിഎ എന്നീ പേമെന്റ്‌ ഗേറ്റ്‌ വേകളില്‍ ഒന്ന്‌ തിരഞ്ഞെടുക്കാം. നിങ്ങളുടെ യുപിഐ ആപ്ലിക്കേഷനിലേക്ക്‌ (ഗൂഗ്‌ള്‍ പേ, ഭീം, ഫോണ്‍പേ, മൊബിക്വിക്ക്‌ തുടങ്ങിയവ) റിക്വസ്റ്റ്‌ പോകുന്നതാണ്‌. തുടര്‍ന്ന്‌ പിന്‍നമ്പരുകള്‍ നല്‍കി ഇടപാട്‌ പൂര്‍ത്തിയാക്കാം.

യുപിഐ ആപ്ലിക്കേഷനിലൂടെ ഒരു തവ ണ 2000 രൂപ മാത്രമേ നിക്ഷേപിക്കാനാകൂ എന്ന പരിമിതിയുണ്ട്‌. വലിയ തുക നിക്ഷേപിക്കണമെങ്കില്‍ പല തവണയായി ചെയ്യേണ്ടി വരും. അതുകൊണ്ടുതന്നെ വലിയ തുക നിക്ഷേപിക്കുന്നവര്‍ക്ക്‌ നെറ്റ്‌ ബാങ്കിംഗ്‌ തന്നെയാണ്‌ അഭികാമ്യം.

ആദായനികുതി നിയമം 80 സി ഉള്‍പ്പെടെയുള്ള നികുതി ഒഴിവുകള്‍ ലഭ്യമല്ലാത്ത പുതിയ നികുതി സമ്പ്രദായത്തിലും ആദായ നികുതി നിയമം 80 ഡിഡി പ്രകാരമുള്ള ദേ ശീയ പെന്‍ഷന്‍ പദ്ധതിയിലെ 50,000 രൂപ വ രെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ തുടരും. ഇത്‌ ദേശീയ പെന്‍ഷന്‍ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന കാര്യമാണ്‌. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ്‌ പു തിയ നികുതി സമ്പ്രദായത്തിലേക്ക്‌ മാറാന്‍ അവസരം ലഭിക്കുന്നത്‌. ഇങ്ങനെ മാറുന്നവര്‍ക്ക്‌ എന്‍പിഎസിലെ നിക്ഷേപത്തിന്‌ നി കുതി ഇളവ്‌ തുടര്‍ന്നും അവകാശപ്പെടാനാകും.

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിവര്‍ ഷം നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയാണ്‌. പിപിഎഫ്‌ പോലുള്ള പദ്ധതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി നിക്ഷേപിക്കാവുന്ന പരമാവധി തുകയ്‌ക്ക്‌ പരിധിയില്ല. എ ത്ര തുക വേണമെങ്കിലും നിക്ഷേപിക്കാന്‍ അ വസരമുണ്ട്‌. വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണകളായി നിക്ഷേപിക്കാവുന്നതാണ്‌. ഒരു തവണ നിക്ഷേപം നടത്താവുന്ന കുറഞ്ഞ തുക 500 രൂപയാണ്‌.

നിക്ഷേപത്തിന്റെ മൂന്ന്‌ഘട്ടങ്ങള്‍ക്കും- നിക്ഷേപത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിനും പിന്‍വലിക്കുന്ന തുകയ്‌ക്കും – നികുതി ബാധകമല്ലാത്ത പദ്ധതിയാണ്‌ എന്‍ പിഎസ്‌. നേരത്തെ എന്‍പിഎസിലെ നിക്ഷേ പത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ട ത്തിനും മാത്രമായിരുന്നു നികുതി ബാധകമ ല്ലാതിരുന്നത്‌. ഇപ്പോള്‍ മൂന്നാമത്തെ ഘട്ടത്തി ലെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്‌.

എന്‍പിഎസ്‌ നിക്ഷേപം കാലയളവ്‌ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ മൂന്ന്‌ തവണ നി കുതി ബാധ്യതയില്ലാതെ ഭാഗികമായി പിന്‍വലിക്കാവുന്നതാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.