യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രമാണ് യുപിഐ വിലാസത്തിന് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി.
യുപിഐ ഐഡി ഉപയോഗിച്ച് ചില ഫിന്‍ടെക് കമ്പനികള്‍ ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ നിര്‍ദേശിച്ചു. യുപിഐ വെര്‍ച്വല്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രൊസസിങ് ഇന്റര്‍ഫേസുകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല.
നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എന്‍പിസിഐ വ്യക്തമാക്കുന്നു. യുപിഐ ഇടപാടുകള്‍ക്കുള്ള എന്‍പിസിഐ ശൃംഖലകള്‍ വഴി വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും പരിശോധിക്കാന്‍ സൗകര്യമുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.