Breaking News

യുദ്ധം മടുത്തു, ഇസ്രയേലിൽ പ്രതിരോധമന്ത്രി തെറിച്ചു; ലബനനിൽ ഇസ്രയേൽ ബോംബിങ്, 30 മരണം

ജറുസലം : യുഎസിൽ വിജയം സഖ്യകക്ഷിയായ ഇസ്രയേലിനു കരുത്തു പകരുമെന്നും ഗാസയിൽ ശേഷിക്കുന്ന 101 ബന്ദികളുടെ മോചനത്തിനു സഹായിക്കുമെന്നും പുതിയ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. ബൈഡൻ ഭരണകൂടവുമായി അടുപ്പമുണ്ടായിരുന്ന പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റിനെ ചൊവ്വാഴ്ച രാത്രിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്താക്കിയത്. ഗാസയിൽ ലക്ഷ്യം നേടിയതിനാൽ സൈന്യം പിന്മാറി താൽക്കാലിക വെടിനിർത്തലും ബന്ദികളുടെ മോചനവും സാധ്യമാക്കണമെന്നായിരുന്നു ഗലാന്റ് നിലപാട്. എന്നാൽ, ഗാസയിൽ സൈന്യം തുടരണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നതാണു ഭിന്നതയിലേക്കു നയിച്ചത്. ഗലാന്റിനെ പുറത്താക്കിയതിനെതിരെ ടെൽ അവീവിലും മറ്റും പ്രകടനങ്ങൾ നടന്നു.
ജറുസലം തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്രയേലിന്റെ വിവാദ തീരുമാനം ലോകരാജ്യങ്ങളിലേറെയും തള്ളിയപ്പോൾ ട്രംപ് ഭരണകൂടമാണ് ആദ്യം അംഗീകരിച്ചത്. ഗോലാൻ കുന്നുകൾക്കുമേലുള്ള ഇസ്രയേൽ അവകാശവാദവും ട്രംപ് അംഗീകരിച്ചു. ലബനനിലും ഗാസയിലും ഇതേ പിന്തുണ പുതിയ ട്രംപ് ഭരണകൂടം തുടരുമോ എന്നു വ്യക്തമല്ല.
അതേസമയം, ലബനനിലെ ബർജ പട്ടണത്തിൽ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ പുലർച്ചെ വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലും നുസുറത്ത് അഭയാർഥി ക്യാംപിലും ഇസ്രയേൽ ബോംബാക്രമണം നടത്തി.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഗാസയിൽ 43,391 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,02,347 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 3013 പേർ കൊല്ലപ്പെട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.