Breaking News

യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കും, യുക്രൈന്‍ പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ഉറപ്പ് ; സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി

ഹിരോഷിമയില്‍ ജി 7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യ നല്‍കിയ സഹായത്തി നും യുഎന്‍ പിന്തുണക്കും ഇന്ത്യക്ക് അദ്ദേഹം നന്ദി അറിയിച്ചു

ഹിരോഷിമ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി കൂടി ക്കാഴ്ച നടത്തി. ഹിരോഷിമയില്‍ ജി 7 ഉച്ചകോടിക്കിടെയായിരു ന്നു കൂടിക്കാഴ്ച.റഷ്യ-യുക്രൈന്‍ യുദ്ധം ആ രംഭിച്ചതിന് ശേഷം ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യ നല്‍കിയ സഹായത്തിനും യുഎന്‍ പിന്തുണ ക്കും ഇന്ത്യക്ക് അദ്ദേഹം നന്ദി അറിയിച്ചു.

‘റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോകത്തിലെ വലിയ പ്രശ്നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തി ന്റെയും മാത്രം പ്രശ്നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതി നായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും’-സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യ ക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഏത് സമാധാന ശ്രമങ്ങള്‍ക്കും സംഭാവന നല്‍കാന്‍ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയി രുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രസിഡന്റ് പുടിനുമായി മോദി നിരവധി തവണ സംസാരി ച്ചിട്ടുണ്ട്.

ജി 7 ഉച്ചകോടിക്കിടെ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് എന്നി വരുമായി കൂടിക്കാഴ്ച നടത്തി. സുനകുമാ യുള്ള കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ആലിംഗനം പങ്കിട്ടു. നേരത്തെ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമി യോ കിഷിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, വിയറ്റ്‌നാമീസ് പ്രസിഡന്റ് ഫാം മിന്‍ചി ന്‍ എന്നിവരുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ സുമാവും അ ദ്ദേഹം കൂടിക്കാഴ്ച നടത്തി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.